ഇരിട്ടി: മല്ലികപ്പൂവസന്തം ചൂടാൻ ആറളം ഫാം ഒരുങ്ങുന്നു. ഓണത്തോടെ ഇക്കുറി ആറളം ഫാം പൂത്തുലയും. വൈവിധ്യവൽക്കരണത്തിലൂടെ ആറളം ഫാമിന്റെ വരുമാനവും ആദിവാസികൾക്ക് തൊഴിലും ലക്ഷ്യമാക്കി ആറളം ഫാമിൽ നടപ്പാക്കുന്ന പൂ കൃഷിക്ക് തുടക്കമായി. ഏഴ് ഏക്കറിലാണ്ഇത്തവണ ചെണ്ടുമല്ലി, ജമന്തി, വാടാർമല്ലി കൃഷി ആരംഭിച്ചത്. ഓണ വിപണി ലക്ഷ്യമാക്കി കൊണ്ടാണ് ഇത്തവണ പ്രവർത്തനം പുരോഗമിക്കുന്നത് . ഫാമിന്റെ എട്ടാം ബ്ലോക്കിൽ കാട്ടാന കൂട്ടം തെങ്ങുകളും കശുമാവുകളും വ്യാപകമായി നശിപ്പിച്ച പ്രദേശമാണ് ചെണ്ട് മല്ലി കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് . ചുവപ്പും മഞ്ഞയും നിറമുള്ള ചെണ്ട് മല്ലിയും മൂന്നു തരത്തിൽ ഉള്ള ചെമന്തി യുമാണ് ഇവിടെ കൃഷി ചെയ്യുന്നത്.. തുടർച്ചയായി പെയ്യുന്ന കനത്ത മഴയും സൂര്യ പ്രകാശം ലഭിക്കാതെ മൂടി കെട്ടിയിരിക്കുന്ന അന്തരീക്ഷവും ആയതുകൊണ്ട് പ്രതിസന്ധിയിൽ ആകും എന്നുള്ള സംശയവും അധികൃതർക്ക് ഇല്ലാതില്ല.
aralam