വടക്കുമ്പാട്: ഉച്ചഭക്ഷണമായി ഫ്രൈഡ് റൈസ് വിളമ്പി വടക്കുമ്പാട് പിസി ഗുരുവിലാസം യുപി സ്കൂൾ; അധ്യാപകരുടെയും പിടിഎ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കിയത്. കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചിക്കൻ ഫ്രൈഡ് റൈസ് വിളമ്പി വടക്കുമ്പാട് പി സി ഗുരുവിലാസം യുപി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും. കുട്ടികൾക്ക് പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഫ്രൈഡ് റൈസ് നൽകിയത്. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചു ചേർന്നാണ് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയത്.വേറിട്ട ഭക്ഷണം ലഭിച്ചതോടെ കുട്ടികൾക്കും ഏറെ സന്തോഷമായി. എല്ലാവരുടെയും സഹകരണം ഉറപ്പാക്കി ഇനിയുള്ള ദിവസങ്ങളിലും കുട്ടികൾക്ക് ഇത്തരത്തിൽ സ്പെഷ്യൽ മെനു തയ്യാറാക്കുന്ന കാര്യം പരിഗണയിലാണെന്ന് പ്രധാന അധ്യാപിക ജ്യോഷിതയും പിടിഎ പ്രസിഡണ്ട് അഷ്റഫും പറഞ്ഞു.
thalassery