കണ്ണൂർ :ആലപ്പടമ്പ് വില്ലേജിലെ കുറുവേലി പ്രദേശത്ത് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് മിച്ചഭൂമി പതിച്ചു നൽകുന്നതിനായി ജില്ലാ കലക്ടർ അപേക്ഷ ക്ഷണിച്ചു.
കേരള ഭൂപരിഷ്കരണ നിയമത്തിലെ ഫോറം നമ്പർ 17 ൽ തയ്യാറാക്കിയ അപേക്ഷകൾ DCKNR/5007/2025/B1 എന്ന വിജ്ഞാപന നമ്പർ സഹിതം ആഗസ്റ്റ് 12 നകം ജില്ലാ കലക്ടർക്ക് ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷകളിൽ കോർട്ട്ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല.ഫോൺ-0497-2700645
Applynow