പാല്‍ചുരം: വനം വന്യജീവി വകുപ്പ് കണ്ണൂര്‍ ഡിവിഷന്റെയും ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിത്തൂട്ട് നടത്തി. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന ഫുഡ്, ഫോഡര്‍, വാട്ടര്‍ മിഷന്റെ ഭാഗമായിയാണ് വിത്തൂട്ട് നടത്തിയത്. വന്യജീവികള്‍ക്ക് ആവശ്യമായ ഫലങ്ങള്‍ കാട്ടില്‍ തന്നെ നട്ട് വളര്‍ത്തുകയെന്നതാണ് മിഷന്റെ ലക്ഷ്യം. സ്വഭാവികമായി വനത്തിൽ വളരുന്ന വൃക്ഷങ്ങളുടെയും ഫലങ്ങൾ തുടങ്ങിയവയുടെ വിത്തുകളാണ് വനത്തില്‍ നിക്ഷേപിച്ചത്.
കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷന്റെ പരിധിയില്‍ വരുന്ന പാല്‍ചുരത്ത് നടന്ന പരിപാടി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിധിന്‍ രാജ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ആറളം വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ രമ്യ രാഘവന്‍, കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.സജീവ് കുമാര്‍, പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈസ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Aralam