പേരാവൂർ: സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പേരാവൂർ റീജിയണൽ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു.
ഇരിട്ടി സഹകരണ അസി. രജിസ്ട്രാർ കെ.പ്രദോഷ് കുമാർ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. പേരാവൂർ റീജിയണൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പ്രീതിലത, ഗ്രാമപഞ്ചായത്ത് അംഗം ബേബി സോജ, റീജിയണൽ ബാങ്ക് ഡയറക്ടർ വി.പത്മനാഭൻ, ബാങ്ക് സെക്രട്ടറി വി.വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Peravoor Regional Bank Vilavedupp ulsavam