---
title: "സാഹസിക പരിശീലനം: അപേക്ഷ ക്ഷണിച്ചു"
english_title: "Adventure Training: Applications are invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44537/adventure-training-applications-are-invited"
published_at: "2022-05-23T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b8269d0c76_images (28).jpeg"
keywords: []
---

# സാഹസിക പരിശീലനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്ര സർക്കാരിന്റെ കീഴിൽ കർണാടക ബദാമിയിൽ പ്രവർത്തിക്കുന്ന ജനറൽ തിമ്മയ്യ ദേശീയ സാഹസിക പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പത്ത് ദിവസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം: **കേന്ദ്ര സർക്കാരിന്റെ കീഴിൽ കർണാടക ബദാമിയിൽ പ്രവർത്തിക്കുന്ന ജനറൽ തിമ്മയ്യ ദേശീയ സാഹസിക പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പത്ത് ദിവസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

സാഹസിക വിനോദസഞ്ചാരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സാഹസിക പരിപാടികളിൽ താൽപ്പര്യമുള്ള യുവതി -യുവാക്കൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനത്തിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ആക്കുളത്ത് തുടങ്ങുന്ന സാഹസിക വിനോദസഞ്ചാര പദ്ധതിയിൽ പ്രവർത്തിക്കാൻ അവസരം നൽകും. ആഹാരം, താമസം എന്നിവ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9072475200 എന്ന നമ്പറിൽ വിളിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44537/adventure-training-applications-are-invited)