---
title: "കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു"
english_title: "Kannur Monsoon Marathon logo released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44582/kannur-monsoon-marathon-logo-released"
published_at: "2022-05-23T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628bbd9fd7ab2_Picsart_22-05-23_22-28-23-712.jpg"
keywords: []
---

# കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ സിറ്റി പോലീസ്സും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ ഐ പി എസ് ഉം തലശ്ശേരി സബ്ബ് കളക്ടര്‍ അനുകുമാരി ഐ എ എസ്ഉം ചേര്‍ന്ന് ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ സിറ്റി പോലീസ്സും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ ഐ പി എസ് ഉം തലശ്ശേരി സബ്ബ് കളക്ടര്‍ അനുകുമാരി ഐ എ എസ്ഉം ചേര്‍ന്ന് ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

എല്ലാ വര്‍ഷവും കണ്ണൂര്‍ ജില്ലയില്‍ മണ്‍സൂണ്‍ മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണറും തലശ്ശേരി സബ്ബ് കളക്ടറും സംയുക്തമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവതലമുറയെ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക എന്നതാണു കണ്ണൂര്‍ സിറ്റി പോലീസ്സിന്‍റെ ലക്ഷ്യം. ജൂണ്‍ 12 ആം തിയ്യതിയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.

പോലീസ് പരേഡ് ഗ്രൌണ്ടില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നീ കാറ്റഗറിയില്‍ ആണ് സംഘടിപ്പിക്കുന്നത്. ഏത് പ്രായ പരിധിയില്‍ പെട്ടവര്‍ക്കും മണ്‍സൂണ്‍ മരത്തോണില്‍ പങ്കെടുക്കാവുന്നതാണ്.

വിജയികള്‍ക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെഡലുകളും നല്കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് ടി ഷര്‍ട്ട് നല്‍കുന്നതാണ്. ഇതിനായി ഗൂഗിള്‍ റജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് മണ്‍സൂണ്‍ മാരത്തോണ്‍ റജിസ്ട്രേഷന്‍ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44582/kannur-monsoon-marathon-logo-released)