---
title: "അച്ഛനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട് ; ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാര്‍"
english_title: "Father and mother have health problems; Kiran Kumar, accused in Vismaya case, wants commutation of sentence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44644/father-and-mother-have-health-problems-kiran-kumar-accused-in-vismaya-case-wants-commutation-of-sentence"
published_at: "2022-05-24T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c832449d25_images (27).jpeg"
keywords: []
---

# അച്ഛനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട് ; ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാര്‍

> **Lead Summary:** **കൊല്ലം**: ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാര്‍. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി കിരണിനോട് ചോദിച്ചിരുന്നു.അച്ഛനും അമ്മയ്ക്കും സുഖമില്ല, കുടുംബത്തിന്റെ ഏക ആശ്രയം താനാണ്, പ്രായം പരിഗണിക്കണം എന്നൊക്കെയായിരുന്നു കിരണ്‍ പറഞ്ഞത്.

## Article Content

**കൊല്ലം**: ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാര്‍. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി കിരണിനോട് ചോദിച്ചിരുന്നു.അച്ഛനും അമ്മയ്ക്കും സുഖമില്ല, കുടുംബത്തിന്റെ ഏക ആശ്രയം താനാണ്, പ്രായം പരിഗണിക്കണം എന്നൊക്കെയായിരുന്നു കിരണ്‍ പറഞ്ഞത്.

ഓര്‍മക്കുറവുള്ള അച്ഛന് അപകടം സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. അമ്മയും രോഗിയാണ്. പ്രമേഹവും വാതവും രക്തസമ്മര്‍ദവും ഉള്‍പ്പടെയുള്ള അസുഖങ്ങളുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്ന് കിരണ്‍ പറഞ്ഞു.

> "കുറ്റം ചെയ്‌തിട്ടില്ല. വിസ്‌മയ ആത്മഹത്യ ചെയ്‌തതാണ്. അച്ഛനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. പ്രായം കൂടി പരിഗണിച്ച്‌ ശിക്ഷയില്‍ ഇളവ് വേണം."- കിരണ്‍കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44644/father-and-mother-have-health-problems-kiran-kumar-accused-in-vismaya-case-wants-commutation-of-sentence)