ആസാദി കാ അമൃത് മഹോത്സവം: 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം

ആസാദി കാ അമൃത് മഹോത്സവം: 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം
May 24, 2022 06:14 PM | By Niranjana

കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി മെയ് 31ന് മുഖാമുഖം നടത്തും. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി വിപുലമായ പരിപാടി നടത്തും. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി. 13 കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ 20 വീതം ഗുണഭോക്താക്കളെയാണ് മുഖാമുഖത്തിൽ പങ്കെടുപ്പിക്കുക. സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കൈടുക്കും. ഷിംലയിൽ നിന്നാണ് പ്രധാനമന്ത്രി പരിപാടിയെ സംബോധന ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുമായി അദ്ദേഹം നേരിൽ സംവദിക്കും.

രാവിലെ 9.45ന് ചടങ്ങ് ആരംഭിക്കും. 10.55 ന് പ്രധാനമന്ത്രി സംസാരിക്കും. ജില്ലയിൽ മുഖാമുഖം പരിപാടി വിജയിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വിപുലമായ രീതിയിൽ പരിപാടി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലയിൽ വനിത ശിശു വികസന വകുപ്പിനാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല. തദ്ദേശസ്വയം ഭരണ വകുപ്പാണ് ഇതിന്റെ ഏകോപനം നിർവഹിക്കുക. യോഗത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ ഡയറക്ടർ ടി ജെ അരുൺ, ജില്ലാ വനിത ശിശു വികസന ഓഫീസർ ഡീന ഭരതൻ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Azadi Ka Amrit Mahotsav: Prime Minister's face to face meeting on 31st

Next TV

Related Stories
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 2, 2022 06:19 AM

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം...

Read More >>
Top Stories