---
title: "പൊതു ബോധവൽക്കരണ ക്യാംപയിനിന്റെ കണിച്ചാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു"
english_title: "Public awareness campaign kanichar grama panchayat were inagurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45317/public-awareness-campaign-kanichar-grama-panchayat-were-inagurated"
published_at: "2022-05-27T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62906fefb305a_IMG-20220527-WA0027.jpg"
keywords: []
---

# പൊതു ബോധവൽക്കരണ ക്യാംപയിനിന്റെ കണിച്ചാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

> **Lead Summary:**  കണിച്ചാർ: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് സംരംഭക വർഷം 2022 – 23 ൻ്റെ ഭാഗമായി പൊതു ബോധവൽക്കരണ ക്യാംപയിനിന്റെ കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത ഉദ്‌ഘാടനം ചെയ്തു.

## Article Content

 കണിച്ചാർ: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് സംരംഭക വർഷം 2022 – 23 ൻ്റെ ഭാഗമായി പൊതു ബോധവൽക്കരണ ക്യാംപയിനിന്റെ കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത ഉദ്‌ഘാടനം ചെയ്തു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ, പേരാവൂർ ബ്ലോക്ക് ജില്ലാ വ്യവസായ കേന്ദ്രം ഐ.ഇ. ഒ. ടി വി ശ്രീകാന്ത്, കണിച്ചാർ ഗ്രാമപഞ്ചായത്ത് ഡി. ഐ. സി വൈശാഖ് ടി.വി.എം എന്നിവർ സംസാരിച്ചു. സബ്ജക്ട് എക്സ്പേർട്ട് ഡിപിആർ ഡോ. ഒ. വി. ശ്രീനിവാസൻ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45317/public-awareness-campaign-kanichar-grama-panchayat-were-inagurated)