---
title: "ഫെഡറൽ ബാങ്ക് ജീവനക്കാർ പണിമുടക്കി"
english_title: "Federal bank employees went on strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60342/federal-bank-employees-went-on-strike"
published_at: "2022-08-08T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0d038ab470_Picsart_22-08-08_14-27-50-275.jpg"
keywords: []
---

# ഫെഡറൽ ബാങ്ക് ജീവനക്കാർ പണിമുടക്കി

> **Lead Summary:** കണ്ണൂർ : ഫെഡറൽ ബാങ്ക് മാനേജ്‌മെന്റിന്റെ തൊഴിലാഴി ദ്രോഹ നടപടികൾക്കെതിരെ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടത്തിയ സൂചന പണിമുടക്കം ജില്ലയിൽ പൂർണം. പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

കണ്ണൂർ : ഫെഡറൽ ബാങ്ക് മാനേജ്‌മെന്റിന്റെ തൊഴിലാഴി ദ്രോഹ നടപടികൾക്കെതിരെ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടത്തിയ സൂചന പണിമുടക്കം ജില്ലയിൽ പൂർണം. പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.

കണ്ണൂർ ഫെഡറൽ ബാങ്ക് മുഖ്യ ശാഖക്കു മുൻപിൽ നടത്തിയ പ്രകടനത്തിൽ ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ. വിനോദ് കുമാർ, എ ഐ. ബി. ഇ. എ ജില്ലാ സെക്രട്ടറി ജി. വി. ശരത് ചന്ദ്രൻ, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. വി. കൃഷ്ണ കുമാർ, ഡി. സുജയ കുമാരി, അവിനാഷ് ശ്രീനിവാസൻ, മനു വി. വി. സി. പി. റിജിൻ, എഫ് ബി ആർ എ ദേശീയ ജില്ലാ സെക്രട്ടറി പി. പി. ഭാർഗവാൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60342/federal-bank-employees-went-on-strike)