---
title: "സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം"
english_title: "Relief from heavy rains in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60811/relief-from-heavy-rains-in-the-state"
published_at: "2022-08-10T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f39104dad5f_images_(13).jpeg"
keywords: []
---

# സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയോളമായി തുടര്‍ന്നിരുന്ന കനത്ത മഴയ്ക്ക് ശമനം. ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെങ്കിലും ഇപ്പോള്‍ അതിന്റെ ശക്തി കുറയുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയോളമായി തുടര്‍ന്നിരുന്ന കനത്ത മഴയ്ക്ക് ശമനം. ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെങ്കിലും ഇപ്പോള്‍ അതിന്റെ ശക്തി കുറയുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

തീവ്ര ന്യുനമര്‍ദ്ദം ഛത്തിസ്ഗഡിനും മദ്ധ്യപ്രദേശിനും മുകളില്‍ ശക്തി കുറഞ്ഞ ന്യുനമര്‍ദ്ദമായി ദുര്‍ബലമായി. അടുത്ത 24 മണിക്കൂറില്‍ ഇത് ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത്‌ തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനത്താല്‍, കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുണ്ട്.

അതേസമയം, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ വെള്ളമൊഴുക്കിക്കളയും. മൂന്നര ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് തുറന്നുവിട്ടത്. ഡാമില്‍ നിന്ന് വന്‍ തോതില്‍ വെള്ളമെത്തിയതിനെ തുടര്‍ന്ന് തടിയമ്ബാട് ചപ്പാത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. അതിനാല്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവില്‍ വ്യത്യാസം വരുത്തണോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറയാന്‍ തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60811/relief-from-heavy-rains-in-the-state)