'ദൗർഭാഗ്യകരം, ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്': ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ

'ദൗർഭാഗ്യകരം, ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്': ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ
Aug 14, 2022 01:53 PM | By sukanya

തിരുവനന്തപുരം: കെടി ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ. 'കെടി ജലീലിന്റെ കശ്മീർ പരാമർശം താൻ കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താൻ ആശ്ചര്യപ്പെട്ടുപോയി.

ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമർശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമർശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്, അദ്ദേഹം പറഞ്ഞു.

ആയുധം എടുക്കില്ലെന്നതല്ല അഹിംസയെന്ന് ഗവർണർ പറഞ്ഞു. അഹിംസയും സത്യാഗ്രഹവുമായിരുന്നു ഗാന്ധിയുടെ ആയുധം. എന്നാൽ ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു.സൈനിക ശക്തി പ്രതിരോധത്തിന് മാത്രം ഉള്ളതാണ്. ആയുധം എടുക്കില്ല എന്നതല്ല അഹിംസ. കടന്നു കയറ്റം അനുവദിക്കില്ല. ഭീരുത്വമല്ല അഹിംസ. എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുന്ന സംസ്കാരമാണ് നമ്മുടേത്.

അകത്തു നിന്നുള്ള ഭീഷണിനായാലും പുറത്തു നിന്നുള്ള ഭീഷണി ആയാലും സ്വയം പ്രതിരോധിക്കാൻ ആയുധം വേണമെന്നും അദ്ദേഹം പറഞ്ഞു. പാങ്ങോട് സൈനിക ക്യാംപിൽ ആസാദി കാ അമൃത് മഹോത്സവ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ജലീലിനുള്ള പ്രതികരണത്തിന്റെസമയമല്ലെന്ന് പറഞ്ഞ അദ്ദേഹം, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാംവിശദമായി പറയുമെന്ന സൂചന കൂടിയാണ് മുന്നോട്ട് വെക്കുന്നത്.

അതേസമയം ദില്ലിയിലായിരുന്ന കെടി ജലീൽ അവിടുത്തെ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. 

Governor

Next TV

Related Stories
ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

Apr 26, 2024 09:31 AM

ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ...

Read More >>
സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Apr 26, 2024 08:09 AM

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനം ഇന്ന് പോളിംഗ്...

Read More >>
വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍ പ്രസ്താവിക്കും

Apr 26, 2024 06:39 AM

വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍ പ്രസ്താവിക്കും

വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍...

Read More >>
സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

Apr 26, 2024 06:34 AM

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം...

Read More >>
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Apr 25, 2024 10:46 PM

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...

Read More >>
മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

Apr 25, 2024 09:26 PM

മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി...

Read More >>
Top Stories