---
title: "75 ആം സ്വാതന്ത്ര്യ ദിനത്തിൽ ബി ഇ എം പി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാഹന റാലി നടത്തും"
english_title: "The student association will conduct a vehicle rally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61588/the-student-association-will-conduct-a-vehicle-rally"
published_at: "2022-08-14T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8bd9ec9a04_images_(3).jpeg"
keywords: []
---

# 75 ആം സ്വാതന്ത്ര്യ ദിനത്തിൽ ബി ഇ എം പി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാഹന റാലി നടത്തും

> **Lead Summary:** **തലശ്ശേരി: **ആസാദി കാ അമൃത് മഹോൽസവത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനത്തിൽ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 81- 88 ബാച്ച് 75 വാഹനങ്ങളിലായി റാലി സംഘടിപ്പിക്കും.

## Article Content

**തലശ്ശേരി: **ആസാദി കാ അമൃത് മഹോൽസവത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനത്തിൽ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 81- 88 ബാച്ച് 75 വാഹനങ്ങളിലായി റാലി സംഘടിപ്പിക്കും.

രാവിലെ 10 മണിക്ക് തലശ്ശേരി കോട്ട പരിസരത്ത് വെച്ച് തുടങ്ങുന്ന വാഹന റാലി തലശ്ശേരി സബ് കലക്ടർ അനു കുമാരി ഫ്ലാഗ് ഓഫ്  ചെയ്യും. ബി ഇ എം പി ഹാർട്ട് ബീറ്റ്സ് കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ടും ഖാദി ബോർഡ് ഡയറക്ടറുമായ ഗിരീഷ് കുമാർ അധ്യക്ഷത വഹിക്കും.

കൂട്ടായ്മയുടെ ഉപദേഷ്ടാവും തലശ്ശേരി ഡെപ്യൂട്ടി തഹസീൽദാറുമായ വി പ്രശാന്ത് കുമാർ, തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, വാർഡ് അംഗം പുനത്തിൽ ഫൈസൽ തുടങ്ങിയവർ സംബന്ധിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61588/the-student-association-will-conduct-a-vehicle-rally)