ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ കാർഡ് കൈയിൽ കരുതണം

ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ കാർഡ് കൈയിൽ കരുതണം
Jan 18, 2023 06:06 AM | By Daniya

ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ കാർഡ് കൈയിൽ കരുതണമെന്ന് എയർഇന്ത്യ എക്‌സ്പ്രസ്. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്കരുതണമെന്നും വിമാന കമ്പനി അറിയിച്ചു.

മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്റെ പകർപ്പും കൈയിൽ കരുതണം. നേരത്തെ മുതലുണ്ടായിരുന്ന നിബന്ധന വീണ്ടും കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നിലവിൽ ഈ നയം കർശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് ക്രെഡിറ്റ് കാർഡ് വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിങ് ആയിരിക്കും നടത്തുക. അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യു.എ.ഇയിലെ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ് കാർഡുപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്.

Air India Express requires those who buy tickets through credit card to carry the card when they reach the airport.

Next TV

Related Stories
Top Stories