അനിശ്ചിതത്വം നീങ്ങി; ഭവനനിർമാണ ബോർഡ് വീണ്ടും നിർമാണമേഖലയിലേക്ക്

അനിശ്ചിതത്വം നീങ്ങി; ഭവനനിർമാണ ബോർഡ് വീണ്ടും നിർമാണമേഖലയിലേക്ക്
Jan 30, 2023 06:45 AM | By Daniya

തിരുവനന്തപുരം: പിരിച്ചുവിടാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറിയതോടെ സംസ്ഥാന ഭവന നിർമാണബോർഡ് വീണ്ടും നിർമിതിയിലേക്ക്. ബോർഡ് പിരിച്ചുവിടേണ്ടതില്ല എന്ന കുറിപ്പോടെ വിവാദ ഫയൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചയച്ചതോടെയാണ് ഏറെനാളായി നിലനിന്ന അനിശ്ചിതത്വം ഒഴിവായത്.

ബോർഡിന് കീഴിൽ കൂടുതൽ പദ്ധതികൾ ഏറ്റെടുത്ത് നടത്താനും മുഖ്യമന്ത്രി ഫയലിൽ നിർദേശിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി ബോർഡിന്‍റെ 126 ഏക്കറോളം വരുന്ന ഭൂമിയിൽ വാണിജ്യസമുച്ചയങ്ങൾ ഉൾപ്പെടെ നിർമാണം ആരംഭിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി ബോർഡ് പിരിച്ചുവിടുന്ന വക്കിലായിരുന്നു. ഒരു കാലത്ത് സർക്കാർ നിർമിതികളും മറ്റു ഭവനനിർമാണങ്ങളും ബോർഡിന് കീഴിലാണ് നടന്നിരുന്നത്. പിരിഞ്ഞുകിട്ടാനുള്ള തുകകൾ വൻ കുടിശ്ശികയായതോടെ ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണതോടെ ജീവനക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി. ഇതിനിടെ ബോർഡ് പിരിച്ചുവിട്ട് ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിക്കണം എന്ന നിർദേശവും ഉയർന്നു. ബോർഡിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ. രാജൻ അതു സമ്മതിച്ചില്ല. ബോർഡ് പിരിച്ചുവിടാവുന്നതല്ലേ എന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി എഴുതിയ കുറിപ്പിനെ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. മന്ത്രിസഭയും എൽ.ഡി.എഫും കഴിഞ്ഞുമതി ഉദ്യോഗസ്ഥഭരണമെന്നും രാജൻ വിമർശിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ ആവശ്യങ്ങളും നിർദേശങ്ങളും അടങ്ങിയ ഫയൽ കഴിഞ്ഞദിവസം മുന്നിൽ എത്തിയപ്പോഴാണ് ബോർഡ് തുടരേണ്ടതാണെന്ന് മുഖ്യമന്ത്രി കുറിച്ചത്. ദുർബല വിഭാഗങ്ങളുടെ ഭവനനിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ കുടിശ്ശിക എഴുതിത്തള്ളിയ ഇനത്തിൽ ബോർഡിന് സർക്കാർ 243.16 കോടി രൂപ നൽകാനുണ്ട്. ഇതിൽ 20 കോടി രൂപ നൽകാൻ ധാരണയായിരുന്നു.

126 ഏക്കർ ഭൂമിയും 40 വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 60 കെട്ടിടങ്ങളും അടക്കം 10,000 കോടി രൂപയുടെ ആസ്തി ഉള്ള സ്ഥാപനമാണ് ബോർഡ്. എം.എൻ ലക്ഷംവീട് പദ്ധതിയിലെ ഇരട്ടവീടുകൾ ഒറ്റവീട് ആക്കുന്ന ‘സുവർണഭവനം’ പദ്ധതി ഉൾപ്പെടെ നടപ്പാക്കുന്നത് ബോർഡാണ്. വീണ്ടും നിർമാണങ്ങളിലേക്ക് കടക്കുമ്പോൾ ബോർഡിന്‍റെ ഭൂമിയിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ, ആശുപത്രികൾ കേന്ദ്രീകരിച്ച് കുറഞ്ഞചെലവിൽ താമസിക്കാവുന്ന കെട്ടിടങ്ങൾ, വാണിജ്യസമുച്ചയങ്ങൾ തുടങ്ങിയവയാവും നിർമിക്കുക.

The State Housing Board is back to construction.

Next TV

Related Stories
അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

Jul 27, 2024 12:09 PM

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം...

Read More >>
കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

Jul 27, 2024 11:46 AM

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം...

Read More >>
കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം നടത്തി

Jul 27, 2024 11:34 AM

കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം നടത്തി

കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം...

Read More >>
അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം ദിവസത്തിലേക്ക്

Jul 27, 2024 11:03 AM

അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം ദിവസത്തിലേക്ക്

അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം...

Read More >>
പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

Jul 27, 2024 10:27 AM

പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ്...

Read More >>
പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

Jul 27, 2024 08:16 AM

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം...

Read More >>
Top Stories










News Roundup