''വെടിക്കെട്ടി''ന് ധൈര്യമായി കയറിക്കോ

''വെടിക്കെട്ടി''ന്  ധൈര്യമായി കയറിക്കോ
Feb 4, 2023 02:03 PM | By Maneesha

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമക്കഥ വിഷ്ണു ഉണ്ണികൃഷ്ണൻ ബിൻ ജോർജ്ജ് കൂട്ടുക്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ വെടിക്കെട്ട് എത്തുമ്പോൾ പ്രേഷക പ്രതീക്ഷയും കൂടുതലാണ്. മോശമല്ലാത്ത രണ്ടേ മുക്കാൽ മണിക്കൂർ. ചിത്രത്തിന്റെ തുടക്കത്തിൽ ശ്രീനാരായണ ​ഗുരുവും അയ്യങ്കാളിയുടെയും പ്രതിമ പ്രത്യക്ഷപ്പെടുന്നത് തന്നെയാണ് വെടിക്കെട്ടിന്റെ പൊളിറ്റിക്സ് മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രമാണ് പലരും വെട്ടിക്കെട്ടിന്റെ റിലീസ് ഇന്നാണെന്ന് അറിഞ്ഞത്. മലയാളത്തിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി നടക്കുന്ന പുതു മുഖങ്ങൾക്കാണ് ഈ ചിത്രത്തിലൂടെ അവസരങ്ങൾ നൽകുന്നത്. ബിബിൻ ജോർജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും കഥയും തിരക്കഥയും സംവിധാനവും പാളി പോകാത്ത ട്രാക്കിലാണ്. മഞ്ഞപ്രയും കറുങ്കോണവും തമ്മിലുള്ള ജാതി കുടിപ്പകയും വൈരാ​ഗ്യവും അതിനിടയിൽ പ്പെട്ടു പോകുന്ന പ്രണയവും പ്രണയസാഫല്യത്തിനായുള്ള പോരാട്ടവുമാണ് വെടിക്കെട്ട്. രണ്ടേമുക്കാൽ മണിക്കൂർ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരൽപ്പം ഇമോഷൻ നൽകിയും സിനിമ പോകുന്നു. ഒരു ഒഴുക്കിന്. കുടുംബ പ്രേക്ഷകർക്ക് ഒന്നടങ്കം തൃപ്തിയോടെ കണ്ടിറങ്ങാൻ കഴിയുന്ന ഒരു ചിത്രമായിരിക്കും വെടിക്കെട്ട് എന്ന് ഉറപ്പിക്കാൻ കഴിയും. എങ്കിലും ആദ്യ പകുതി പ്രേഷകരെ മുഷിപ്പിക്കാൻ പാകത്തിൽ സുഖമില്ലാതെ പോയപ്പോൾ പിടിച്ചു നിർത്തുന്നത് ക്ലൈമാക്സാണ്. ഒരുപാട് പക്വമായ വിഷ്ണു ഉണഅണഇകൃഷ്ണന്റെ അഭിനയമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ആക്ഷൻ രം​ഗങ്ങളിലും ക്ലൈമാക്സിലും പരുക്കനായ സ്ട്രിക്റ്റായ ആങ്ങളയുടെ വേഷം വിഷ്ണു ഉണ്ണികൃഷ്ണന്റെ കൈയിൽ ഭദ്രമായിരുന്നു. നായികാ നായക സങ്കൽപ്പം പാടേ പൊളിച്ചെഴുതാനും വെടിക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. കാർക്കശ്യക്കാരനും കലിപ്പനുമായ നായികയുടെ സഹോദരന്റെ റോളിൽ വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുമ്പോൾ പ്രണയ സാഫല്യത്തിനായി പോരാട്ടം നടത്തുന്ന നായികയും നായകനുമായി ബിബിൻ ജോർജ്ജും ഐശ്വര്യ അനിൽകുമാറും എത്തുന്നു. സൂചിപ്പിച്ചത് പോലെ വേറിട്ട ഭാവത്തിൽ വിഷ്ണുവും ബിബിനും എത്തുമ്പോൾ ചടുലമായ ​ഗാനങ്ങൾക്കും കൂടുതൽ വെടിക്കെട്ടിൽ പ്രാധാന്യം നൽകുന്നുണ്ട്. ശ്യം പ്രസാദ്, ഷിബു പുലർകാഴ്ച, അർജ്ജുൻ വി അക്ഷയ, അരുൺ രാജ് എന്നിവരുടെ സം​ഗീത മികവിൽ നാടൻപ്പാട്ടിന്റെ തനിമ ഒട്ടും ചോരാതെ അടിപൊളി ​പാട്ടുകൾ വെട്ടിക്കെട്ടിലുണ്ട്. അൽഫോൺസ് ജോസഫിന്റേതാണ് പശ്ചാത്തല സം​ഗീതം. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ ​ഗോകുലം ​ഗോപാലൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ​ഗുണ്ടാപടകളായാലും അഭിനയിച്ച മറ്റ് കഥാപാത്രങ്ങളായാലും പുതുമുഖങ്ങളാണെന്ന് തോന്നാത്ത തരത്തിൽ വളരെ തൻമയത്വത്തോടെ അഭിനയിച്ചു ഒരു പുഴയ്ക്ക് അപ്പുറവും ഇപ്പുറവും ജാതിയും മതവും പണവും സ്നേഹവും അതിരു കെട്ടുമ്പോൾ ഇരു കൂട്ടരും ഒന്നായി തീരുന്ന ആഘോഷമാക്കുന്ന ഉത്സവമാണ് ക്ലൈമാക്സിന്റെ കഥാതന്തു. കുടുംബപ്രേഷകരെ കൈയ്യിലെടുക്കാൻ പോന്ന ചേരുവകൾ ചിത്രത്തിലുണ്ട്. പേര് സൂചിപ്പിച്ചത് പോലെ ക്ലൈമാക്സിലെ വെടിക്കെട്ടാണ് ചിത്രത്തിന് ശുഭ പര്യവസാനം നൽകുന്നത്. അഭിനയിച്ച ഓരോരുത്തരും മഞ്ഞപ്രക്കാരും കറുങ്കോണക്കാരുമാകുമ്പോൾ വെടിക്കെട്ട് കൂടുതൽ പ്രേഷക സ്വീകാര്യത നേടിയേക്കും.അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമക്കഥ വിഷ്ണു ഉണ്ണികൃഷ്ണൻ ബിൻ ജോർജ്ജ് കൂട്ടുക്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ വെടിക്കെട്ട് എത്തുമ്പോൾ പ്രേഷക പ്രതീക്ഷയും കൂടുതലാണ്. മോശമല്ലാത്ത രണ്ടേ മുക്കാൽ മണിക്കൂർ. ചിത്രത്തിന്റെ തുടക്കത്തിൽ ശ്രീനാരായണ ​ഗുരുവും അയ്യങ്കാളിയുടെയും പ്രതിമ പ്രത്യക്ഷപ്പെടുന്നത് തന്നെയാണ് വെടിക്കെട്ടിന്റെ പൊളിറ്റിക്സ്

മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രമാണ് പലരും വെട്ടിക്കെട്ടിന്റെ റിലീസ് ഇന്നാണെന്ന് അറിഞ്ഞത്. മലയാളത്തിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി നടക്കുന്ന പുതു മുഖങ്ങൾക്കാണ് ഈ ചിത്രത്തിലൂടെ അവസരങ്ങൾ നൽകുന്നത്.  ബിബിൻ ജോർജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും കഥയും തിരക്കഥയും സംവിധാനവും  പാളി പോകാത്ത ട്രാക്കിലാണ്. മഞ്ഞപ്രയും കറുങ്കോണവും തമ്മിലുള്ള ജാതി കുടിപ്പകയും വൈരാ​ഗ്യവും അതിനിടയിൽ പ്പെട്ടു പോകുന്ന പ്രണയവും പ്രണയസാഫല്യത്തിനായുള്ള പോരാട്ടവുമാണ് വെടിക്കെട്ട്. രണ്ടേമുക്കാൽ മണിക്കൂർ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരൽപ്പം ഇമോഷൻ നൽകിയും സിനിമ പോകുന്നു. ഒരു ഒഴുക്കിന്.  കുടുംബ പ്രേക്ഷകർക്ക് ഒന്നടങ്കം തൃപ്തിയോടെ കണ്ടിറങ്ങാൻ കഴിയുന്ന ഒരു ചിത്രമായിരിക്കും വെടിക്കെട്ട് എന്ന് ഉറപ്പിക്കാൻ കഴിയും. എങ്കിലും ആദ്യ പകുതി പ്രേഷകരെ മുഷിപ്പിക്കാൻ പാകത്തിൽ സുഖമില്ലാതെ പോയപ്പോൾ പിടിച്ചു നിർത്തുന്നത് ക്ലൈമാക്സാണ്. ഒരുപാട് പക്വമായ വിഷ്ണു ഉണഅണഇകൃഷ്ണന്റെ അഭിനയമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ആക്ഷൻ രം​ഗങ്ങളിലും ക്ലൈമാക്സിലും പരുക്കനായ സ്ട്രിക്റ്റായ ആങ്ങളയുടെ വേഷം വിഷ്ണു ഉണ്ണികൃഷ്ണന്റെ കൈയിൽ ഭദ്രമായിരുന്നു. 


നായികാ നായക സങ്കൽപ്പം പാടേ പൊളിച്ചെഴുതാനും വെടിക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. കാർക്കശ്യക്കാരനും കലിപ്പനുമായ നായികയുടെ സഹോദരന്റെ റോളിൽ വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുമ്പോൾ പ്രണയ സാഫല്യത്തിനായി പോരാട്ടം നടത്തുന്ന നായികയും നായകനുമായി ബിബിൻ ജോർജ്ജും ഐശ്വര്യ അനിൽകുമാറും എത്തുന്നു.

https://youtu.be/Q4G2QCDcfl0

സൂചിപ്പിച്ചത് പോലെ വേറിട്ട ഭാവത്തിൽ വിഷ്ണുവും ബിബിനും എത്തുമ്പോൾ ചടുലമായ ​ഗാനങ്ങൾക്കും കൂടുതൽ വെടിക്കെട്ടിൽ പ്രാധാന്യം നൽകുന്നുണ്ട്.  ശ്യം പ്രസാദ്, ഷിബു പുലർകാഴ്ച, അർജ്ജുൻ വി അക്ഷയ, അരുൺ രാജ് എന്നിവരുടെ സം​ഗീത മികവിൽ നാടൻപ്പാട്ടിന്റെ തനിമ ഒട്ടും ചോരാതെ അടിപൊളി ​പാട്ടുകൾ വെട്ടിക്കെട്ടിലുണ്ട്. അൽഫോൺസ് ജോസഫിന്റേതാണ് പശ്ചാത്തല സം​ഗീതം. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ ​ഗോകുലം ​ഗോപാലൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  ​ഗുണ്ടാപടകളായാലും അഭിനയിച്ച മറ്റ് കഥാപാത്രങ്ങളായാലും പുതുമുഖങ്ങളാണെന്ന് തോന്നാത്ത തരത്തിൽ വളരെ തൻമയത്വത്തോടെ അഭിനയിച്ചു ഒരു പുഴയ്ക്ക് അപ്പുറവും ഇപ്പുറവും ജാതിയും മതവും പണവും സ്നേഹവും അതിരു കെട്ടുമ്പോൾ ഇരു കൂട്ടരും ഒന്നായി തീരുന്ന ആഘോഷമാക്കുന്ന ഉത്സവമാണ് ക്ലൈമാക്സിന്റെ കഥാതന്തു. കുടുംബപ്രേഷകരെ കൈയ്യിലെടുക്കാൻ പോന്ന ചേരുവകൾ ചിത്രത്തിലുണ്ട്. പേര് സൂചിപ്പിച്ചത് പോലെ ക്ലൈമാക്സിലെ വെടിക്കെട്ടാണ് ചിത്രത്തിന് ശുഭ പര്യവസാനം നൽകുന്നത്. അഭിനയിച്ച ഓരോരുത്തരും മഞ്ഞപ്രക്കാരും കറുങ്കോണക്കാരുമാകുമ്പോൾ വെടിക്കെട്ട് കൂടുതൽ പ്രേഷക സ്വീകാര്യത നേടിയേക്കും.

Vedikkettu malayalam movie review

Next TV

Related Stories
Top Stories