പ്രസവം കഴിഞ്ഞാൽ അമ്മ അച്ഛനാകും അച്ഛൻ അമ്മയാകും

പ്രസവം കഴിഞ്ഞാൽ അമ്മ അച്ഛനാകും  അച്ഛൻ അമ്മയാകും
Feb 4, 2023 09:42 PM | By Maneesha

രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌മെൻ അമ്മയെന്ന വിശേഷണത്തോടെ ചരിത്രത്തിലേക്ക്‌ നടന്നുകയറാനൊരുങ്ങുകയാണ്‌ സഹദ്‌. പെണ്ണിലേക്കുള്ള യാത്രയെ പാതിവഴിയിൽ നിർത്തി സിയ പവലെന്ന ജീവിതപങ്കാളിയുമുണ്ട്‌ ഈ വിപ്ലവത്തിനൊപ്പം. കൺമണിയുടെ പിറവിക്കുശേഷം പത്തുമാസം ചുമന്ന അമ്മ അച്ഛനായും അച്ഛൻ അമ്മയായും പകർന്നാട്ടം നടത്തുകയെന്ന അപൂർവതയ്ക്കാണ് കേരളം സാക്ഷിയാകാൻ പോകുന്നത്.

https://youtu.be/AvKIBHZzmcA

സഹദിന്റെ ഉദരത്തിലിപ്പോൾ എട്ടുമാസം പ്രായമുള്ള കുഞ്ഞുണ്ട് 'അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും സഫലമാകുന്നു' എന്ന കുറിപ്പോടെ സിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും ചിത്രങ്ങളും ഏറെ വൈറലാവുകയാണ്. ഇന്ത്യയിലെ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലെ ആദ്യത്തെ സംഭവമാണിത്. തങ്ങളുടെ ജീവിതം മറ്റ് ട്രാൻസ്ജെൻഡർമാരിൽ നിന്നും വിത്യസ്തമാകണമെന്ന് ആ​ഗ്രഹിച്ചതോടെ ഒരു കുഞ്ഞ് കൂട്ടായി വേണമെന്ന് സഹദും സിയയും ഉറപ്പിച്ചു. പരിവർത്തന പ്രക്രിയയുടെ ഭാ​ഗമായി. ഇരുവരും ഹോർമോൺ തെറാപ്പിക്ക് വിധേയരായി. സഹദ് ​ഗർഭം ധരിച്ചിട്ട് 8 മാസം പൂർത്തിയാവുന്നു. 2023 മാർച്ച് നാലോടെ കാത്തിരുന്ന കൺമണി ഇവർക്ക് കൂട്ടായി എത്തും.


ട്രാൻസ് വ്യക്തികളാണെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതയിലാണ്. സഹദ് ഹോർമാണ് തെറാപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ​ഗർഭപാത്രം നീക്കം ചെയ്യാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആ​ഗ്രഹം പിറന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സഹദിന്റെ ​ഗർഭ പരിചരണ ചികിത്സ നടക്കുന്നത്. കുഞ്ഞ് എന്ന സ്വപ്നം സാക്ഷാത്കരിക്കുമ്ബോഴും ഇവരെ ധർമ്മസങ്കടത്തിലാക്കുന്ന ഒന്നാണ് കുഞ്ഞിനെ മുലയൂട്ടുക എന്നത്. മുലയൂട്ടാൻ തങ്ങൾ എന്ത് ചെയ്യുമെന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ഇവർ. 'ആശുപത്രിയിൽ നിന്നും പോകുന്നത് വരെ മിൽക്ക് ബാങ്കിൽ നിന്നും പാല് റെഡിയാക്കാം എന്നാണ് പറയുന്നത്. അതും ബുദ്ധിമുട്ടാണ്. എന്താകുമെന്ന് അറിയില്ല. ഡോക്ടർമാർ എന്തെങ്കിലും വഴി പറഞ്ഞ് തരും. എന്റെ കുടുംബം ഒന്നും കൂടെയില്ല. സഹദിന്റെ കുടുംബം കൂടെയുണ്ട്. ആദ്യം ഒന്നും പുറത്ത് പറയണ്ട എന്നായിരുന്നു കരുതിയിരുന്നത്', സിയ പറയുന്നു. തീർത്തും അവിശ്വസനീയമെന്ന്‌ തോന്നാവുന്ന കഥയാണ്‌ തിരുവനന്തപുരം സ്വദേശിയായ സഹദും മലപ്പുറത്തുകാരിയായ സിയ പവലും ലോകത്തോട്‌ പറയുന്നത്.. സഹദിനെ ഈ മാസം 13ന്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കും. മാർച്ച്‌ ആദ്യവാരത്തിലാവും പ്രസവം. സ്വാഭാവിക രീതിയിലായിരുന്നു സിയാദിന്റെ ഗർഭധാരണം. 'ആണായാലും പെണ്ണായാലും ഒരേ സന്തോഷത്തോടെ ഞങ്ങൾ ഏറ്റുവാങ്ങും. ഭാവി ജീവിതത്തിൽ അവർ ലിംഗമാറ്റം തെരഞ്ഞെടുത്താലും ആഗ്രഹത്തിനൊപ്പം ഞങ്ങളുണ്ടാവും. മതവും ജാതിയും ലിംഗവിവേചനവും ഇല്ലാതെ കുഞ്ഞ്‌ വളരട്ടെ', ഇരുവരും പറയുന്നു.

ദത്തെടുക്കുന്നതിലുള്ള സങ്കീർണമായ നിയമനടപടികളാണ്‌ സ്വാഭാവിക ഗർഭധാരണത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തിന്‌ ഈ പങ്കാളികളെ പ്രേരിപ്പിച്ചത്‌. സഹദ്‌ മാറിടം ശസ്‌ത്രക്രിയയിലൂടെ നീക്കിയിരുന്നു. പ്രസവശേഷം സഹദിന്റെ ഗർഭപാത്രവും നീക്കം ചെയ്യും. പെണ്ണിന് ആണാവാനും, ആണിന് പെണ്ണാവാനുമുള്ള ആ​ഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രചോദനമായി താരുകയാണ് സഹദും സിയയും. അമ്മയായ അച്ഛനും, അച്ഛനായ അമ്മയ്ക്കും ഇരുവരുടെയും ജീവിതത്തിന് കൂടുതൽ നിറമേകാൻ എത്തുന്ന കുഞ്ഞു കൺമണിയ്ക്കും ആശംസകൾ

trancegender pregnancy ziya paval sahad

Next TV

Related Stories
വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് ധനമന്ത്രി

Feb 19, 2025 06:20 PM

വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് ധനമന്ത്രി

വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന്...

Read More >>
Top Stories