കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു.

കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു.
Feb 6, 2023 08:09 PM | By Daniya

ഇടുക്കി: തലയാറിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ അപകടം ആണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് സ്കൂൾ ബസിന് തീപിടിച്ചത്. ബൈസൺ വാലി പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീ പിടിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അടുത്തെത്താറായപ്പോൾ ആണ് ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.

ഉടൻ തന്നെ ബസിൽ നിന്ന് 40 കുട്ടികളേയും പുറത്തിറക്കി. ഇതിന് പിന്നാലെ ബസിന് പൂർണമായും തീ പിടിക്കുകയായിരുന്നു. പൂർണമായും തന്നെ ബസ് കത്തി നശിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.

സമീപകാലത്ത് മൂന്ന് വാഹനങ്ങൾ തീപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായ ഒരു അന്വേഷണം മോട്ടോർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫിറ്റ്നെസ്സ് അടക്കമുള്ള കാര്യങ്ങളിൽ എന്തേലും തെറ്റ് ഉണ്ടായിരുന്നോ എന്നത് പരിശോധിക്കും. സംഭവത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിക്കും.

A school bus with children on an excursion caught fire.

Next TV

Related Stories
#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

Apr 15, 2024 04:31 PM

#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ...

Read More >>
#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

Apr 15, 2024 02:39 PM

#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി...

Read More >>
ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Apr 15, 2024 01:33 PM

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

Read More >>
കെഎസ്ഇബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചു; നാല് പേര്‍ക്കെതിരെ കേസെടുത്തു

Apr 15, 2024 12:08 PM

കെഎസ്ഇബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചു; നാല് പേര്‍ക്കെതിരെ കേസെടുത്തു

കെഎസ്ഇബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചു; നാല് പേര്‍ക്കെതിരെ...

Read More >>
ഹജ്ജ് നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ നല്‍കേണ്ടത് 3,73,000 രൂപ

Apr 15, 2024 11:36 AM

ഹജ്ജ് നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ നല്‍കേണ്ടത് 3,73,000 രൂപ

ഹജ്ജ് നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ നല്‍കേണ്ടത് 3,73,000...

Read More >>
Top Stories