കോഴിക്കോട് കൊടുവള്ളിയിൽ എഴര കിലോയോളം സ്വർണവും പതിമൂന്ന് ലക്ഷത്തിലധികം രൂപയും പിടികൂടി

കോഴിക്കോട് കൊടുവള്ളിയിൽ എഴര കിലോയോളം സ്വർണവും പതിമൂന്ന് ലക്ഷത്തിലധികം രൂപയും പിടികൂടി
Feb 8, 2023 06:11 AM | By sukanya

കോഴിക്കോട്: ഡി ആർ ഐ (ഡയറക്ട്രേറ്റ് ഓഫ് റെവന്യു ഇന്‍റലിജൻസ്) സംഘത്തിന്‍റെ റെയ്ഡിൽ കോഴിക്കോട് കൊടുവള്ളിയിൽ എഴര കിലോയോളം സ്വർണവും പതിമൂന്ന് ലക്ഷത്തിലധികം രൂപയും പിടികൂടി. പിടികൂടിയ സ്വർണത്തിന് ഏകദേശം നാല് കോടിയിലേറെ രൂപ വിലവരുമെന്നാണ് ഡി ആ‍ർ ഐ സംഘത്തിന്‍റെ നിഗമനം. സ്വർണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡി ആർ ഐ നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും പിടികൂടിയത്. വീടിന്‍റെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഡി ആർ ഐ നടത്തിയ റെയ്ഡിൽ വീടിന്‍റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം നാല് പേരാണ് പിടിയിലായത്.

കോഴിക്കോട് കൊടുവള്ളിയിൽ ആയിരുന്നു ഡി ആർ ഐ സംഘം റെയ്ഡ് നടത്തിയത്. ഡി ആർ ഐ സംഘത്തിന്‍റെ റെയ്ഡിൽ 7.2 കിലോ സ്വർണമാണ് പിടികൂടിയത്. ഇവിടെ നിന്ന് 13.2 ലക്ഷം രൂപയും ഡി ആർ ഐ സംഘം പിടികൂടി. കൊടുവള്ളിയിലെ സ്വർണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് സ്വർണവും പണവും പിടികൂടിയതെന്ന് ഡി ആർ ഐ സംഘം വ്യക്തമാക്കി. കള്ളക്കടത്തു സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നതെന്നും ഡി ആർ ഐ റെയ്ഡ് നടത്തിയ സംഘം വ്യക്തമാക്കി. കൊടുവള്ളിയിലെ ഒരു വീടിന്‍റെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്.

സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്‍റെ ഉടമ ജയാഫർ കൊടുവള്ളിയും മഹിമ ജ്വല്ലറി ഉടമ മുഹമ്മദ്, കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ് തുടങ്ങിയ നാല് പേരാണ് റെയ്ഡിൽ അറിസ്റ്റിലായത്. ഡി ആർ ഐ കൊച്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പലരൂപങ്ങളിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം ഈ കേന്ദ്രത്തില്‍ വെച്ച് ഉരുക്കിയ ശേഷം തിരികെ നല്‍കുകയാണ് പതിവ്. മഹിമ ജ്വല്ലറി ഉടമ നല്‍കിയ സ്വര്‍ണ്ണമാണ് പിടികൂടിയതില്‍ ഭൂരിഭാഗവുമെന്ന് ഡി ആര്‍ ഐ വ്യക്തമാക്കി.

Kozhikodu

Next TV

Related Stories
പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

Jul 27, 2024 08:16 AM

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം...

Read More >>
മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Jul 27, 2024 08:13 AM

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന്...

Read More >>
അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Jul 27, 2024 08:10 AM

അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

Jul 27, 2024 07:59 AM

അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ്...

Read More >>
വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

Jul 27, 2024 06:57 AM

വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

വനമിത്ര പുരസ്‌ക്കാരം അപേക്ഷ...

Read More >>
ട്രേഡ്‌സ്മാന്‍ ഒഴിവ്

Jul 27, 2024 06:25 AM

ട്രേഡ്‌സ്മാന്‍ ഒഴിവ്

ട്രേഡ്‌സ്മാന്‍...

Read More >>
Top Stories










News Roundup