പുലിഭീഷണി - പാലുകാച്ചിയില്‍ കണ്ണൂര്‍ ഡിഎഫ് ഒ പി. കാര്‍ത്തിക് സന്ദര്‍ശനം നടത്തി

പുലിഭീഷണി - പാലുകാച്ചിയില്‍ കണ്ണൂര്‍ ഡിഎഫ് ഒ പി. കാര്‍ത്തിക് സന്ദര്‍ശനം നടത്തി
Feb 8, 2023 06:25 AM | By sukanya

കൊട്ടിയൂർ : പുലി പശുക്കിടാവിനെ കൊന്നുഭക്ഷിച്ച കൊട്ടിയൂർ പാലുകാച്ചിയില്‍ കണ്ണൂര്‍ ഡിഎഫ് ഒ പി. കാര്‍ത്തിക് സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഡി എഫ് ഒയുടെ ഓഫീസില്‍ എത്തി എത്രയും വേഗം പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി എഫ് ഒ സ്ഥലം സന്ദര്‍ശിച്ചത്. ഡി എഫ് ഒ എത്തുന്നത് അറിഞ്ഞതോടെ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു.

പുലികളെ എത്രയും വേഗം പിടികൂടി ജനവാസമേഖലയില്‍ നിന്ന് ഒഴിവാക്കി ജനങ്ങള്‍ക്ക് സമാധനപരമായി തൊഴില്‍ ചെയ്തു ജീവിക്കാനുളള സാഹചര്യം ഉണ്ടാക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ഡി എഫ് ഒയോടു ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭീതി മാറ്റാനായി സ്ഥലത്ത് പെട്രോളിങ് നടത്തുന്നുണ്ട്. അത് തുടരാനും തീരുമാനിച്ചിട്ടുളളതായി ഡി എഫ് ഒ അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സി സി എഫിനും, ചീഫ്് വൈല്‍ഡ് ലൈഫ് വാര്‍ഡനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുലികളെ പിടിക്കുന്നത് അനുമതി നല്‍കേണ്ടത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. അനുമതി ലഭിച്ചാല്‍ പുലിയെ പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡി എഫ് ഒ പറഞ്ഞു. അതേസമയം കൊട്ടിയൂരിലെ പന്ന്യാമലയില്‍ ചൊവ്വാഴ്ച പുലിയെ കണ്ടതായി റബര്‍ ടാപ്പിങ് തൊഴിലാളി പറഞ്ഞു. ചെമ്പകപ്പളളി സിനോജാണ് പന്ന്യാമല അംഗന്‍വാടിക്ക് സമീപം പുലര്‍ച്ചെ പുലിയെ കണ്ടെതായി അറിയിച്ചത്.

Kottiyoor

Next TV

Related Stories
#payyavoor |പാട്ടരങ്ങ്  ജില്ലാതല ഉദ്ഘാടനം

Feb 22, 2024 04:22 PM

#payyavoor |പാട്ടരങ്ങ് ജില്ലാതല ഉദ്ഘാടനം

പാട്ടരങ്ങ് ജില്ലാതല...

Read More >>
#Kathirur  | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

Feb 22, 2024 04:19 PM

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും...

Read More >>
#CPI  |  സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ കൂട്ടായ്മ

Feb 22, 2024 03:57 PM

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

Feb 22, 2024 03:47 PM

#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി...

Read More >>
 #iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

Feb 22, 2024 03:20 PM

#iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ...

Read More >>
#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം

Feb 22, 2024 02:35 PM

#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം

#Kathirur | വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ...

Read More >>
Top Stories