നിടുംപുറംചാൽ - പൂളകുറ്റി ദുരന്ത മേഖലയെ സർക്കാർ അവഗണിക്കുന്നു: പൂളകുറ്റി ജനകീയ സമിതി.

നിടുംപുറംചാൽ - പൂളകുറ്റി ദുരന്ത മേഖലയെ സർക്കാർ അവഗണിക്കുന്നു: പൂളകുറ്റി ജനകീയ സമിതി.
Feb 16, 2023 10:04 PM | By Daniya

കണിച്ചാർ: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വൻ നാശനഷ്ട്ടങ്ങൾ ഇപ്പോഴുംമേഖലയിൽ നിലനില്കുന്നുവെന്നും, സർക്കാർ ഈ മേഖലയെ പൂർണ്ണമായി അവഗണിക്കുകയാണെന്നും പൂളകുറ്റി ജനകീയ സമിതി അറിയിച്ചു. നിടുംപുറംചാൽ പൂളകുറ്റി മേഖലയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് തകർന്ന പാലങ്ങളും വീടുകളും ഇതുവരെയും പുനർനിർമ്മിച്ചിട്ടില്ല. ദുരന്തം ഉണ്ടായി 200 ദിവസങ്ങൾ കഴിയുമ്പോഴും വാഗ്ദാനം ചെയിത ധന സഹായങ്ങൾ സർക്കാർ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്നും പേരാവൂർ പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ ജനകീയ സമിതി കുറ്റപ്പെടുത്തി.

ദുരന്തത്തിന് പ്രധാന കാരണം മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളാണെന്നു വിദഗ്ദ സമിതി കണ്ടെത്തിയിട്ടും ഈ ക്വാറികൾക്കെതിരെ നടപടികളില്ല. വിവരാവകാശ നിയമം അനുസരിച്ചു ജനകീയ സമിതി നേടിയ മറുപടികളിലും ഇവിടെ ക്വാറികൾ പ്രവർത്തിക്കുന്നത് നിയമാനുസൃതമല്ലെന്ന് വ്യക്തമാണെന്നും, എന്നാൽ പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും ജനകീയ സമിതി കുറ്റപെടുത്തി. ദുരന്ത ബാധിതർ പലരും റവന്യൂ റിക്കവറി ഭീക്ഷണിയിലാണ്. ഇവരുടെ കടങ്ങൾ എത്രയും വേഗം എഴുതിത്തള്ളി ഇവരെ ആത്മഹത്യയിൽ നിന്നും രക്ഷിക്കണമെന്നും എത്രയും വേഗം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും സമര സമിതി അറിയിച്ചു.

വീണ്ടും ഒരു മഴക്കാലം വന്നെത്താനിരിക്കെ ഒരു നാടിൻറെ ആശങ്കകളെ പരിഹരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും പൂളകുറ്റി ജനകീയ സമിതി അറിയിച്ചു. രാജു ജോസഫ് വട്ടപ്പറമ്പിൽ, ഷാജി കൈതക്കൽ, ജോസഫ് വട്ടവിരിപ്പിൽ, ഷിജു അറയ്ക്കക്കുടി, സാബു കീച്ചേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Govt ignores Nithumpurumchal - Poolakutty disaster zone: Poolakutty Janaka Samithi.

Next TV

Related Stories
Top Stories