കീഴ്പ്പള്ളി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൊലചെയ്യപ്പെട്ട 10-ാം ബ്ലോക്കിലെ ശ്രീ.രഘു കണ്ണന് അനുശോചനം അറിയിച്ചുകൊണ്ടും, ഭരണാധികാരികൾ ആദിവാസി സമൂഹത്തോട് കാണിക്കുന്ന അവഗണനയിലും,അധികൃതരുടെ അനാസ്ഥയിലും, നിസ്സംഗതയിലും പ്രതിഷേധിച്ചുകൊണ്ടും ആറളം മേഖലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും അനുശോചന യോഗവും സംഘടിപ്പിച്ചു.
ആദിവാസി സമൂഹത്തോടുള്ള അധികൃതരുടെ അനാസ്ഥയുടെയും അവഗണനയുടെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് രഘു .
രഘുവിന്റെ മരണത്തിന്റെ പരി പൂർണ്ണ ഉത്തരവാദിത്വം കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന് ആണ്.ഓരോ മരണത്തിന് ശേഷവും അധികാരികൾ വന്ന് നൽകുന്ന വാഗ്ദാനങ്ങൾ ഒന്നും തന്നെ നിറവേറ്റപ്പെടാതെ പോകുന്നതാണ് ഇത്തരം മരണങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതിന്റെ ഏക കാരണം.പുനരധിവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനും കാട്ടാന അക്രമണങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്തി ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്ന് അബ്ദുൾ റസാക്ക് ആറളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
A protest demonstration and condolence meeting was organized in Kirpally town under the leadership of Aralam Region UDF Committee.