രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​ക്കും ഫെ​ഡ​റ​ല്‍സ്വ​ഭാ​വ​ത്തി​നു​മെ​തി​രെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ നി​ശ്ശ​ബ്ദ​രാ​ക​രു​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി

രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​ക്കും ഫെ​ഡ​റ​ല്‍സ്വ​ഭാ​വ​ത്തി​നു​മെ​തി​രെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ നി​ശ്ശ​ബ്ദ​രാ​ക​രു​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി
Mar 18, 2023 10:56 PM | By Daniya

കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​ക്കും ഫെ​ഡ​റ​ല്‍സ്വ​ഭാ​വ​ത്തി​നു​മെ​തി​രെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ നി​ശ്ശ​ബ്ദ​രാ​ക​രു​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത്ത​രം പ​ല ആ​ക്ര​മ​ണ​ങ്ങ​ള്‍ക്കു​നേ​രെ​യും മാ​ധ്യ​മ​ങ്ങ​ള്‍ മൗ​നം അ​വ​ലം​ബി​ക്കു​ന്നു​വെ​ന്ന വി​മ​ര്‍ശ​നം രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​വാ​ദി​ക​ള്‍ ഉ​യ​ര്‍ത്തു​ന്നു​ണ്ട്. ഈ ​വി​മ​ര്‍ശ​ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​നി​ല്‍പ്പി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​തൃ​ഭൂ​മി​യു​ടെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം കൊ​ച്ചി സി​യാ​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘ഒ​രു മാ​ധ്യ​മ​സ്ഥാ​പ​നം നൂ​റ് വ​ര്‍ഷ​മാ​യി ന​മ്മു​ടെ നാ​ട്ടി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. അ​തേ​സ​മ​യം രാ​ജ്യ​ത്ത് അ​പ​മാ​ന​ക​ര​മാ​യ ചി​ല​വ​സ്തു​ത​ക​ള്‍ നി​ല​നി​ല്‍ക്കു​ന്നു. വേ​ള്‍ഡ് പ്ര​സ് ഫ്രീ​ഡം ഇ​ന്‍ഡ​ക്സി​ല്‍ ഇ​ന്ത്യ 150ാം സ്ഥാ​ന​ത്താ​ണ്. 180 രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള ഒ​രു പ​ട്ടി​ക​യി​ലാ​ണ് ഇ​ന്ത്യ 150ാം സ്ഥാ​ന​ത്താ​യ​ത്. 2021-ല്‍ 142 ​എ​ന്ന പ​രി​താ​പ​ക​ര​മാ​യ സ്ഥാ​ന​ത്ത് നി​ന്നാ​ണ് 2022-ല്‍ 150 ​എ​ന്ന അ​തി​പ​രി​താ​പ​ക​ര​മാ​യ സ്ഥാ​ന​ത്തേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ന്ന​ത്.

ശ​താ​ബ്ദി സ്മ​ര​ണി​ക മു​ഖ്യാ​തി​ഥി​യാ​യ കേ​ന്ദ്ര വാ​ര്‍ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍ സാ​ഹി​ത്യ​കാ​ര​ന്‍ സി.​രാ​ധാ​കൃ​ഷ്ണ​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. മാ​തൃ​ഭൂ​മി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മാ​തൃ​ഭൂ​മി ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് എ​ഡി​റ്റ​റു​മാ​യ പി.​വി. ച​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും ജോ​യ​ന്‍റ്​ മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ പി.​വി. നി​ധീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Against the secular and federal character of the state The chief minister said that the media should not be silent when there are smells.

Next TV

Related Stories
എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ് എടുത്തു.

May 13, 2025 06:47 AM

എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ് എടുത്തു.

എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ്...

Read More >>
സീറ്റ് ഒഴിവ്

May 13, 2025 06:28 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
അപേക്ഷ ക്ഷണിച്ചു

May 13, 2025 06:25 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും തുടക്കമായി

May 12, 2025 08:32 PM

പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും തുടക്കമായി

പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും...

Read More >>
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 05:28 PM

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം...

Read More >>
കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ

May 12, 2025 04:32 PM

കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ

കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന്...

Read More >>
Top Stories










Entertainment News