ശ്രീ. വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഗീതാ പാരായണം മൽസരം നടത്തി.

ശ്രീ. വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഗീതാ പാരായണം മൽസരം നടത്തി.
Mar 19, 2023 05:38 PM | By Daniya

മാനന്തവാടി: വയനാടിൻ്റെ ദേശീയ മഹോത്സവമായ ശ്രീ. വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് മേലേക്കാവിൽ വെച്ച് ഗീതാ പാരായണ മൽസരം നടത്തി ചടങ്ങ് ഉൽസവാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.സി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യ്തു. ജയദേവൻ അധ്യക്ഷത വഹിച്ചു.വനജാക്ഷി ടീച്ചർ, ലീലാ ഭായ് ടീച്ചർ, പവനൻ മാസ്റ്റർ, ശാന്ത ടീച്ചർ, ഗിരിഷ് കുമാർ എം.കെ, പ്രകാശൻ എം.ജി.സജിന സനിൽകുമാർ, പുഷ്പ ശശിധരൻ, സോമലത, ശാന്ത കെ.എം. എന്നിവർ സംസാരിച്ചു.

എൽ.പി.വിഭാഗം ഗീതാ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനം പുണ്യ ലക്ഷ്മി, രണ്ടാം സ്ഥാനം ലക്ഷ്മിജ എം.കെ, മൂന്നാ സ്ഥാനം ദേവ ശ്രീഹരികുമാറും പങ്കിട്ടു. വിജയികൾക്ക് മാനന്തവാടി സറ്റേഷൻ എസ്.ഐ.കെ.കെ.സോബി സമ്മാനങ്ങൾ വിതരണം നടത്തി. യു.പി.വിഭാഗത്തിൽ നടന്ന ഗീതാ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനത്തിന് വിഘ്നേഷും, രണ്ടാം സ്ഥാനത്തിന് സായൂജ്യ എൻ.എസ്, മൂന്നാം സ്ഥാനം തേജാ ലക്ഷ്മിയും പങ്കിട്ടു.

മുൻ ഉൽസവാഘോഷ കമ്മിറ്റി പ്രസിഡണ്ട് എൻ.കെ.മന്മഥൻ സമ്മാനദാനം നിർവ്വഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിന് നടന്ന ഗീതാ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനം അനഘ ഹരികുമാർ, രണ്ടാം സ്ഥാനം സനോജന. കെ, മൂന്നാം സ്ഥാനം അദ്വൈത് കെ.ജി എന്നിവർ പങ്കിട്ടു. മൽസരത്തിൽ പങ്കെടുത്ത വിജയികൾക്ക് ട്രസ്റ്റി ഏച്ചോം ഗോപി സമ്മാനദാനം നൽകി.

ഇന്നലെ നടന്ന ചിത്രരചനാ മൽസര വിജയികളെ പ്രഖ്യാപിച്ചു. എൽ.പി.വിഭാഗം ഒന്നാം സ്ഥാനം ഋഷികേഷ് കെ.എസ്, രണ്ടാ സ്ഥാനം ഇവാൻ ഷജീർ, മൂന്നാം സ്ഥാനം ആദരവ് അനിൽ. യു.പി.വിഭാഗം ഒന്നാം സ്ഥാനത്തിന് ദേവികയും, രണ്ടാം സ്ഥാനത്തിന് ദക്ഷിണ ദാമോധരനും അർഹരായി. എച്ച്.സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് ദക്ഷ് ദേവും, രണ്ടാം സ്ഥാനത്തിന് ശിവകാക്ഷി എന്നിവർ അർഹരായി. സമ്മാനദാനം ലീലാ ഭായി ടീച്ചറും, വനജാക്ഷി ടീച്ചറും കൂടി നൽകി. പൊതു വിഭാഗം ഗീതാ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനം കൃഷണേന്ദു ഇ.എം, രണ്ടാ സ്ഥാനത്തിന് ശ്രീദയ കെ.ജി, മൂന്നാം സ്ഥാനം ലക്ഷ്മി പ്രിയ ജീവകുമാർ എന്നിവർ കരസ്ഥമാക്കി എന്നിവർക്കുള്ള സമ്മാനദാനം ഉൽസവാഘോഷ കമ്മിറ്റി അനിൽകുമാർ നിർവ്വഹിച്ചു. അക്ഷരശ്ലോക മൽസരത്തിൽ ഒന്നാം സ്ഥാനം എൽ.പി, യു.പി.വിഭാഗം ആരാധ്യയും, തങ്കവും കരസ്ഥമാക്കി.

പൊതു വിഭാഗത്തിൽ നടത്തിയതിൽ ഒന്നാം സ്ഥാനം വനമോഹന മാരാർ, രണ്ടാം സ്ഥാനം മനോജ് കുമാറും മൂന്നാം സ്ഥാനം ഗീതയും കരസ്ഥമാക്കി. പുരാണ പ്രശ്നോത്തരി മൽസരത്തിൽ ഒന്നാമതായി സുമതി. എം.ടി. രണ്ടാ സ്ഥാനത്തിന് രേണുക മൂന്നാം ഉഷ ടി.കെ എന്നിവർ കരസ്ഥമാക്കി. എൽ.പി.യു.പി.വിഭാഗം ഒന്നാം സ്ഥാനം സനോജന, നന്ദിത് കെ.ജെ, മൂന്നാം സ്ഥാനം മോനിഷ് എന്നിവർ കരസ്ഥമാക്കി.

Mr. Gita Parayanam competition was conducted on the occasion of Valliyoorkav Aarat Mahotsavam.

Next TV

Related Stories
Top Stories










News Roundup