സാന്ത്വനഭവനം ഉദ്‌ഘാടനം ചെയ്തു: കേരള സമാജം 11 വീടുകൾ കൂടി വയനാട്ടിൽ നിർമ്മിക്കും.

സാന്ത്വനഭവനം ഉദ്‌ഘാടനം ചെയ്തു: കേരള സമാജം 11 വീടുകൾ കൂടി വയനാട്ടിൽ നിർമ്മിക്കും.
Mar 21, 2023 07:50 PM | By Daniya

കൽപ്പറ്റ: ബാഗ്ലൂർ കേരള സമാജം സാന്ത്വനഭവനം പദ്ധതി പ്രകാരം നിർമ്മിച്ച 14 വീടുകളുടെ താക്കോൽ ദാനം രാഹുൽ ഗാന്ധി എം പി നിർവഹിച്ചു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയനാട് കല്പറ്റ ,മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ സ്വാഗതം പറഞ്ഞു. കെ സി വേണുഗോപാൽ എം പി , എം എൽ എ മാരായ ടി സിദ്ദിഖ്‌ , ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ എക്സ് എം എൽ എ , മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാട്, സമാജം ട്രഷറർ പി വി എൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

2019 ലെ കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ കല്‍പ്പറ്റ മുട്ടിൽ പഞ്ചായത്തില്‍ ഉള്ള പതിനാല് കുടുംബങ്ങൾക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ച് നൽകിയത്. നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ വച്ച് നൽകാൻ ലക്ഷ്യമാക്കി കേരള സമാജം ആരംഭിച്ച പദ്ധതി യാണ് സാന്ത്വന ഭവനം. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം 25 വീടുകൾ (11 വീടുകൾ കൂടി) വയനാട്ടിൽ നിർമ്മിക്കുമെന്ന് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണനും ജനറൽ സെക്രട്ടറി റജികുമാറും പറഞ്ഞു.

കേരള സമാജം വിദ്യാഭ്യാസ രംഗത്തു നടത്തുന്ന പ്രവർത്തനങ്ങളെയും ആംബുലൻസ് സർവീസ് , കോവിഡ് കാല പ്രവത്തനങ്ങൾ എന്നിവയെയും രാഹുൽ ഗാന്ധി പ്രകീർത്തിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , അസിസ്റ്റന്റ് സെക്രട്ടറി വിനേഷ്, വി എൽ ജോസഫ് എന്നിവർ രാഹുൽ ഗാന്ധിയെ ആദരിച്ചു. കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിനെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിനുള്ള കേരള സമാജത്തിന്റെ ഉപഹാരം കെ സി വേണുഗോപാൽ എം പി ഭാരവാഹികളായ ഷിഹാബ് കച്ചാസ്, സിദിഖ് വടക്കൻ, ഇസ്മയിൽ,ഷംസുദീൻ എന്നിവർക്ക് കൈമാറി.

Santhvana Bhavan inaugurated: Kerala Samajam to construct 11 more houses in Wayanad.

Next TV

Related Stories
Top Stories