മാനന്തവാടി:ദേശീയ മാസ്റ്റേഴ്സ് അത്ല്റ്റിക് മീറ്റില്‍ പ്രായത്തെ തോല്‍പ്പിച്ച വെള്ളമുണ്ട ഒഴുക്കന്മൂല സ്വദേശിനി അമ്പത് വയസ്സുകാരി ഷീനയുടെ പ്രകടനം വയനാടിന് അഭിമാനനേട്ടമായി.ഹാര്‍മര്‍ ത്രോയില്‍ സ്വര്‍ണവും, ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടി എഷ്യന്‍ മീറ്റിലേക്ക് യോഗ്യത നേടിയ വെള്ളമുണ്ട ഒഴുക്കന്മൂല സ്വദേശി ഷീനദിനേശന്‍ മെയ്മാസത്തില്‍ കൊറിയയില്‍ നടക്കുന്ന എഷ്യന്‍മാസ്റ്റേഴ്സ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീക്കാനര്‍ഹയായി.
പത്താംക്ലാസ് വരെ കായികമേളകളില്‍ തിളങ്ങി നിന്നിരുന്ന ഷീന പിന്നീട് ഈ മേഖലയില്‍ നിന്നും പൂര്‍ണ്ണമായും അകന്ന് കുടംബമായി കഴിയുകയായിരുന്നു.മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം നാല്‍പ്പത്തിഅഞ്ചാം വയസ്സിലാണ് വീണ്ടും ഭര്‍ത്താവിന്റെയും കൂടി പ്രേരണയോടെ കായികമേഖലയിലേക്ക് ശ്രദ്ധനല്‍കിയത്.പിന്നീട് മാസ്റ്റേഴ്സിലും വെട്രന്‍സ് വിഭാഗത്തിലും മത്സരങ്ങളില്‍ പങ്കെടുക്കാനാരംഭിച്ചു.
2022 ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സില്‍ വയനാടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷീനദിനേശന്‍ ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി.അതേവര്‍ഷം നാസിക്കില്‍ വെച്ച് നടന്ന ദേശീയ വെറ്റെറന്‍സ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ചാമ്പ്യന്‍ ഷിപ്പില്‍ ഡിസ്‌കസ് ത്രോയില്‍ ഗോള്‍ഡ് മെഡലും , ഹാര്‍മര്‍ ത്രോ, ഷോര്‍ട് പുട്ട്, 200 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ റിലേയില്‍ എന്നിവയില്‍ വെള്ളി മെഡലുകളും, 100 മീറ്റര്‍ റിലേയില്‍ വെങ്കലവും നേടി.
ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം വാരാണസിയില്‍ സമാപിച്ച ദേശീയ മാസ്റ്റേഴ്സ് അത്ല്റ്റിക് മീറ്റില്‍പങ്കെടുത്ത് വിജയിച്ച ഷീനക്ക് മെയ് മാസത്തില്‍ കൊറിയയില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍മീറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനവസരം ലഭിച്ചിരിക്കുകയാണ്.എന്നാല്‍ ഇതിനായി മൂന്ന് ലക്ഷത്തോളം രൂപ ചെലവ് വരും.നിര്‍ധന കുുടംബത്തില്‍ പെട്ട ഷീനദിനേശന് ഈ തുകകണ്ടെത്തി സഹായിക്കാന്‍ എല്ലയ്പ്പോഴും ഷീനക്ക് പിന്തുണ നല്‍കുന്ന വെള്ളമുണ്ട പബ്ളിക് ലൈബ്രറിയും ഒഴുക്കന്‍ മൂല സര്‍ഗ്ഗ ഗ്രന്ഥാലയവും മുന്നിട്ടിറങ്ങിയിട്ടുണ്ട്.
പബ്‌ളിക് ലൈബ്രറിയുടെ കേരള ഗ്രാമീണ ബാങ്കിന്റെ വെള്ളമുണ്ട ബ്രാഞ്ചിലെ 40411100001175 നമ്പറില്‍ നിക്ഷേപിക്കുകയോ, ലൈബ്രറി ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.IFSC - KLGB 0040411 ഫോണ്‍ നമ്പര്‍ 9446162 111,9496192485, കായിക പ്രേമികളും സംഘടനകളും സഹായിച്ചാല്‍ ജില്ലക്ക് അഭിമാന നേട്ടമായി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഷീനദിനേശനും ഇവരുടെ അഭ്യുയകാകംക്ഷികളും.
Sheena dinasan