---
title: "വീണ്ടും ലഹരി വേട്ട: എം.ഡി.എം.എ.യുമായി യുവാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിൽ."
english_title: "Drug hunt again: Excise Special Squad nabs youth with MDMA."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104574/drug-hunt-again-excise-special-squad-nabs-youth-with-mdma"
published_at: "2023-03-22T19:59:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641b11cbcb4fc_asdsadgdfs.jpg"
keywords: []
---

# വീണ്ടും ലഹരി വേട്ട: എം.ഡി.എം.എ.യുമായി യുവാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിൽ.

> **Lead Summary:** ബത്തേരി: സുൽത്താൻ ബത്തേരി പൊൻകുഴി ഭാഗത്ത് വാഹന പരിശോധനക്കിടെ KL 11 BQ 4573 രജിസ്റ്റർ നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തു വന്നിരുന്ന കോഴിക്കോട് പന്നിയങ്കര പുളിക്കൽ പാടം സി.പി. വീട്ടിൽ സി.പി. റഷീദ് , ആണ് പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്നും 54.528 ഗ്രാം എം.ഡി.എം .എ വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും ചേർന്ന് പിടിച്ചെടുത്ത് എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു .

## Article Content

ബത്തേരി: സുൽത്താൻ ബത്തേരി പൊൻകുഴി ഭാഗത്ത് വാഹന പരിശോധനക്കിടെ KL 11 BQ 4573 രജിസ്റ്റർ നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തു വന്നിരുന്ന കോഴിക്കോട് പന്നിയങ്കര പുളിക്കൽ പാടം സി.പി. വീട്ടിൽ സി.പി. റഷീദ് , ആണ് പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്നും 54.528 ഗ്രാം എം.ഡി.എം .എ വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും ചേർന്ന് പിടിച്ചെടുത്ത് എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു .

കോഴിക്കോട് ടൗണിൽ വില്പനക്കായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ എന്ന് അന്വേഷണത്തിൽ അറിവായി .

10 വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പ്രതിയെ :സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് - 1 കോടതിയിൽ ഹാജരാക്കി. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു , ബിനുമോൻ ,ജലജ , ഷാനിയ, ഡ്രൈവർ അൻവർ എന്നിവർ ഉണ്ടായിരുന്നു. മുത്തങ്ങയിൽ രാവിലെ പോലിസ് 492 എം -ഡി.എം.എ.യുമായി മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104574/drug-hunt-again-excise-special-squad-nabs-youth-with-mdma)