ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ബ്രി​ട്ട​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ബ്രി​ട്ട​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.
Mar 23, 2023 12:15 AM | By Daniya

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ബ്രി​ട്ട​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ബ്രി​ട്ടീ​ഷ് ഡെ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​ർ ച​ന്ദ്രു അ​യ്യ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ചേം​ബ​റി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് താ​ൽ​പ​ര്യം അ​റി​യി​ച്ച​ത്. സം​സ്ഥാ​നം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ട്. ബ്രി​ട്ട​നു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന് ധാ​രാ​ളം സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ജു​ക്കേ​ഷ​ൻ വേ​ൾ​ഡ് ഫോ​റം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ഡെ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. സ​ഹ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യും വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. സം​സ്ഥാ​ന​ത്തെ ഗ്രാ​ഫീ​ൻ സെ​ന്റ​ർ, ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്റ​ർ എ​ന്നി​വ​യി​ൽ ബ്രി​ട്ട​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ഇ​ന്നൊ​വേ​ഷ​നു​ക​ൾ​ക്കും മി​ക​ച്ച പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ് ഉ​ൾ​പ്പെ​ടെ മേ​ഖ​ല​ക​ളി​ലും ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്റ​ർ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ത്ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ജെ​ൻ​ഡ​ർ അ​ധി​ഷ്ഠി​ത ന​ഗ​ര​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജെ​ൻ​ഡ​ർ പാ​ർ​ക്കു​മാ​യി ചേ​ർ​ന്ന് പ​ഠ​നം ന​ട​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​ർ​ക്കി​ടെ​ക്​​ച​റ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് ജെ​ൻ​ഡ​ർ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കും. ഇ​ന്ത്യ​യി​ലെ മി​ക​ച്ച സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ടൂ​റി​സം ഉ​ൾ​പ്പെ​ടെ മേ​ഖ​ല​ക​ളി​ൽ കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കേ​ര​ള, ക​ർ​ണാ​ട​ക ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു. സൗ​ത്ത് ഏ​ഷ്യ ട്രേ​ഡ് ക​മീ​ഷ​ണ​ർ അ​ല​ൻ ജെ​മ്മ​ൽ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ്, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​മ​ൻ ബി​ല്ല എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Britain ready to cooperate with Kerala in the field of higher education Told.

Next TV

Related Stories
അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങി

Apr 20, 2024 07:56 AM

അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങി

അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട്...

Read More >>
കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

Apr 20, 2024 06:59 AM

കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

കെല്‍ട്രോണില്‍ വെക്കേഷന്‍...

Read More >>
ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

Apr 20, 2024 06:55 AM

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

ഹെല്‍പ്പ് ഡെസ്‌ക്...

Read More >>
സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

Apr 20, 2024 06:52 AM

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന...

Read More >>
ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

Apr 20, 2024 06:10 AM

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും...

Read More >>
വൈദ്യുതി മുടങ്ങും

Apr 20, 2024 06:04 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup