---
title: "ചിറക്കൽ രവീന്ദ്രവർമ്മ രാജയുടെ നിര്യാണത്തിൽ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അനുശോചിച്ചു. "
english_title: "DCC President Martin George condoled the death of Chirakal Ravindravarma Raja."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104989/dcc-president-martin-george-condoled-the-death-of-chirakal-ravindravarma-raja"
published_at: "2023-03-24T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641db087e4ae8_zfdfgd.jpg"
keywords: []
---

# ചിറക്കൽ രവീന്ദ്രവർമ്മ രാജയുടെ നിര്യാണത്തിൽ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അനുശോചിച്ചു. 

> **Lead Summary:** ** കണ്ണൂർ: **കോലത്തിരി ചിറക്കൽ കോവിലകം വലിയ രാജ പൂയ്യം തിരുനാൾ രവീന്ദ്ര വർമ്മയുടെ വിയോഗത്തിൽ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അനുശോചനം അറിയിച്ചു .കണ്ണൂരിന്റെ പ്രൗഢി വിളിച്ചോതുന്ന അറക്കൽ -ചിറക്കൽ രാജവംശത്തിന്റെ മതേതര സൗഹാർദ്ദം ഒരു പോറലുമേൽക്കാതെ ഇന്നും കാത്തു സൂക്ഷിക്കുന്നതിൽ രവീന്ദ്ര വർമ്മ രാജ യുടെ ഇടപെടലുകൾ ശ്രദ്ദേയമായിരുന്നു.ആധ്യാത്മിക -സാംസ്‌കാരിക സംഘടനകളുടെ സാരഥിയായും പ്രഭാഷകനായും തിളങ്ങിയ അദ്ദേഹം വലിയ സൗഹൃദ വലയം കാത്തു സൂക്ഷിച്ചിരുന്നു.

## Article Content

** കണ്ണൂർ: **കോലത്തിരി ചിറക്കൽ കോവിലകം വലിയ രാജ പൂയ്യം തിരുനാൾ രവീന്ദ്ര വർമ്മയുടെ വിയോഗത്തിൽ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അനുശോചനം അറിയിച്ചു .കണ്ണൂരിന്റെ പ്രൗഢി വിളിച്ചോതുന്ന അറക്കൽ -ചിറക്കൽ രാജവംശത്തിന്റെ മതേതര സൗഹാർദ്ദം ഒരു പോറലുമേൽക്കാതെ ഇന്നും കാത്തു സൂക്ഷിക്കുന്നതിൽ രവീന്ദ്ര വർമ്മ രാജ യുടെ ഇടപെടലുകൾ ശ്രദ്ദേയമായിരുന്നു.ആധ്യാത്മിക -സാംസ്‌കാരിക സംഘടനകളുടെ സാരഥിയായും പ്രഭാഷകനായും തിളങ്ങിയ അദ്ദേഹം വലിയ സൗഹൃദ വലയം കാത്തു സൂക്ഷിച്ചിരുന്നു.

വലിയ രാജ രവീന്ദ്രവർമ്മ രാജയുടെ ദേഹ വിയോഗം സാമൂഹ്യസാംസ്കാരിക കണ്ണൂരിന് വലിയ നഷ്ടവും നികത്താനാവാത്ത ശൂന്യതയുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധു മിത്രാതികളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി അനുശോചനത്തിൽ മാർട്ടിൻ ജോർജ്ജ് അറിയിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104989/dcc-president-martin-george-condoled-the-death-of-chirakal-ravindravarma-raja)