മണത്തണ: കുളങ്ങരയത്ത് പള്ളിയറ ഭഗവതി ക്ഷേത്രം മീനഭരണി ഉത്സവത്തിൻ്റെ ഭാഗമായി സാംസ്‌കാരിക സദസ്സ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി പി. പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാർ വർമ്മ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബേബി സോജ, സി. വിജയൻ, ശ്രീകുമാർ കൂടത്തിൽ, സുജിത്ത് പി എസ്, ഹേമന്ത്കുമാർ, സി. നന്ദികേശൻ, കൈരളി മാധവൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഭരതശ്രീ കലാക്ഷേത്രം നൃത്തസന്ധ്യയും കുളങ്ങരയത്ത് യോഗ ക്ലാസ് ടീം കൈകൊട്ടിക്കളിയും അവതരിപ്പിച്ചു. ശനിയാഴ്ച രാവിലെ സർവൈശ്വര്യ പൂജയും കുടുംബ സംഗമവും ദീപകാഴ്ചയും വിശേഷാൽ കലശത്തിനും ശേഷം ഉത്സവം സമാപിക്കും.
Palliara Bhagavathy Temple in Kulangarayat has started Meenabharani Utsav.