ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികൾ മൂന്നായി.

ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികൾ മൂന്നായി.
Mar 25, 2023 09:30 PM | By Daniya

ദോഹ: ​ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികൾ മൂന്നായി. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (38) എന്നിവരുടെ മൃതദേഹങ്ങൾ ആണ് ശനിയാഴ്ച തിരിച്ചറിഞ്ഞത് . ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മൂന്നു മലയാളികളക്കം മരിച്ചവരുടെ എണ്ണം അഞ്ചായി.

മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്. കാസർഗോഡ് പുളിക്കൂർ സ്വദേശിയായ അഷ്‌റഫ് ഒരു മാസം മുമ്പാണ് ഖത്തറിൽ എത്തിയത്. ഭാര്യ ഇർഫാന.

ഒരുവയസ്സിൽ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്. ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഒടുവിലാണ്, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു.

ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. ​വിദ്യാർഥികളായ ​റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ച​യോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു.

The number of Malayalees who died in the building collapse in Qatar has increased to three.

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
Top Stories










News Roundup