---
title: "ആധുനിക രീതിയിലുള്ള ക്രിമറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു."
english_title: "The construction of the modern crematorium is in progress. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105246/the-construction-of-the-modern-crematorium-is-in-progress"
published_at: "2023-03-25T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f209354844_Xzcf.jpg"
keywords: []
---

# ആധുനിക രീതിയിലുള്ള ക്രിമറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി നഗരസഭ ചൂട്ടക്കടവില്‍ നിര്‍മ്മിക്കുന്ന ആധുനിക രീതിയിലുള്ള ക്രിമറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. ഉറ്റവരും, ഉടയവരും മരണമടയുമ്പോള്‍ സംസ്‌ക്കാരം നടത്താന്‍ പോലും ഒരു തുണ്ട് ഭൂമി ഇല്ലാതെ നിര്‍ധനരായ നിരവധി ആളുകളാണ് സമൂഹത്തിലുള്ളത്. ഇവരുടെ വേദനകള്‍ക്ക് പരിഹാരമായാണ് നഗരസഭ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. നിലവില്‍ തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് ക്രിമറ്റോറിയമുള്ളത്. ഇതില്‍ ബര്‍ണര്‍ സംവിധാനം മാത്രമാണ് ഓട്ടോമാറ്റിക് ആയി ഉള്ളതെങ്കില്‍ മാനന്തവാടിയില്‍ പൂര്‍ത്തിയാകുന്ന ക്രിമറ്റോറിയം മുഴുവനായും ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ആധുനികമായ രീതിയില്‍ ഉള്ളതാണ്. ഒന്നര കോടിയോളം രൂപ ചിലവിട്ടാണ് പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്. ഏപ്രില്‍ അവസാന വാരത്തോടെ ക്രിമിറ്റോറിയം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

## Article Content

**മാനന്തവാടി: **മാനന്തവാടി നഗരസഭ ചൂട്ടക്കടവില്‍ നിര്‍മ്മിക്കുന്ന ആധുനിക രീതിയിലുള്ള ക്രിമറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. ഉറ്റവരും, ഉടയവരും മരണമടയുമ്പോള്‍ സംസ്‌ക്കാരം നടത്താന്‍ പോലും ഒരു തുണ്ട് ഭൂമി ഇല്ലാതെ നിര്‍ധനരായ നിരവധി ആളുകളാണ് സമൂഹത്തിലുള്ളത്. ഇവരുടെ വേദനകള്‍ക്ക് പരിഹാരമായാണ് നഗരസഭ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. നിലവില്‍ തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് ക്രിമറ്റോറിയമുള്ളത്. ഇതില്‍ ബര്‍ണര്‍ സംവിധാനം മാത്രമാണ് ഓട്ടോമാറ്റിക് ആയി ഉള്ളതെങ്കില്‍ മാനന്തവാടിയില്‍ പൂര്‍ത്തിയാകുന്ന ക്രിമറ്റോറിയം മുഴുവനായും ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ആധുനികമായ രീതിയില്‍ ഉള്ളതാണ്. ഒന്നര കോടിയോളം രൂപ ചിലവിട്ടാണ് പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്. ഏപ്രില്‍ അവസാന വാരത്തോടെ ക്രിമിറ്റോറിയം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105246/the-construction-of-the-modern-crematorium-is-in-progress)