'പ്രേക്ഷക മനസിൽ സ്ഥാനം നേടിയ കലാകാരൻ: ഇന്നസെന്റിനെ സ്മരിച്ച് പിണറായി

'പ്രേക്ഷക മനസിൽ സ്ഥാനം നേടിയ കലാകാരൻ: ഇന്നസെന്റിനെ സ്മരിച്ച് പിണറായി
Mar 27, 2023 06:38 AM | By sukanya

തിരുവനന്തപുരം : ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.

എക്കാലവും  ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി.

Pinarayvijayan

Next TV

Related Stories
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു

Dec 26, 2024 10:35 PM

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്...

Read More >>
എം ടി വാസുദേവന്‍നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്ണി ജോസഫ്‌ എം എല്‍ എ.

Dec 26, 2024 07:02 PM

എം ടി വാസുദേവന്‍നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്ണി ജോസഫ്‌ എം എല്‍ എ.

എം ടി വാസുദേവന്‍നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്ണി ജോസഫ്‌ എം എല്‍...

Read More >>
റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ് : മലപ്പുറം സ്വദേശിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു

Dec 26, 2024 06:59 PM

റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ് : മലപ്പുറം സ്വദേശിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു

റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ് : മലപ്പുറം സ്വദേശിയെ ഉളിക്കൽ പോലീസ് അറസ്റ്റ്...

Read More >>
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്: കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 06:55 PM

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്: കണ്ണൂർ സ്വദേശി പിടിയില്‍

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്: കണ്ണൂർ സ്വദേശി...

Read More >>
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം:  ചികിൽസയിലുള്ള   2 അയ്യപ്പ ഭക്തർ മരിച്ചു

Dec 26, 2024 06:37 PM

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ചികിൽസയിലുള്ള 2 അയ്യപ്പ ഭക്തർ മരിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 2 അയ്യപ്പ ഭക്തർക്ക്...

Read More >>
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

Dec 26, 2024 03:24 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24%...

Read More >>
Top Stories

News Roundup