രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏകദിന സത്യാഗ്രഹ സമരം നടത്തി

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏകദിന സത്യാഗ്രഹ സമരം നടത്തി
Mar 27, 2023 06:44 AM | By sukanya

കൽപ്പറ്റ : വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം നടത്തിയ രാജ്യവ്യാപക പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സത്യാഗ്രഹ സമരം നടത്തി. നരേന്ദ്ര മോദിയും ബി.ജെ.പിയും കാണിക്കുന്ന അസഹിഷ്ണുതകളോട് ശക്തമായ പ്രതിരോധം തീർക്കുമെന്നും പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ പ്രധാന മന്ത്രിയോടുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അദ്ദേഹത്തെ പിൻവാതിൽ ഗൂഢാലോചനയിലൂടെ പുറത്താക്കിയതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻപോട്ട് പോകുമെന്നും സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡി.പി. രാജശേഖരൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, സി.പി. വർഗീസ്, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്ക്, വി.എ. മജീദ്, എ. പ്രഭാകരൻ മാസ്റ്റർ, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, എൻ.എം. വിജയൻ, മോയിൻ കടവൻ, പി.ഡി. സജി, എം.ജി. ബിജു, എൻ.യു. ഉലഹന്നാൻ, ആർ. രാജേഷ്‌കുമാർ, ചിന്നമ്മ ജോസ്, പി. ശോഭനകുമാരി, നജീബ് കരണി, പോൾസൺ കൂവക്കൽ, നിസി അഹമ്മദ്, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ, ഷാജി ജേക്കബ്, ഗോകുൽദാസ് കോട്ടയിൽ, ഇ.എ ശങ്കരൻ, ഇ.വി. അബ്രഹാം, സീത വിജയൻ, മേഴ്‌സി, വേണുഗോപാൽ കീഴിശ്ശേരി, കെ. ശശികുമാർ, ശകുന്തള ടീച്ചർ, മാർഗരറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് നടത്തിയ ഉപവാസ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.അബ്രാഹം വയനാട് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചന് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.

Rahulgandhi

Next TV

Related Stories
കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

May 11, 2025 04:58 PM

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ...

Read More >>
അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

May 11, 2025 03:59 PM

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ...

Read More >>
ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം

May 11, 2025 03:22 PM

ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം

ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ്‌ ബാലികയ്ക്ക്...

Read More >>
സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി

May 11, 2025 02:26 PM

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി...

Read More >>
ഐപിഎൽ ഉടൻ പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനം, കളിക്കാര്‍ ചൊവ്വാഴ്ചക്കകം ടീമിനൊപ്പം ചേരണമെന്ന് നിർദേശം

May 11, 2025 02:14 PM

ഐപിഎൽ ഉടൻ പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനം, കളിക്കാര്‍ ചൊവ്വാഴ്ചക്കകം ടീമിനൊപ്പം ചേരണമെന്ന് നിർദേശം

ഐപിഎൽ ഉടൻ പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനം, കളിക്കാര്‍ ചൊവ്വാഴ്ചക്കകം ടീമിനൊപ്പം ചേരണമെന്ന്...

Read More >>
നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 11, 2025 02:00 PM

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
Top Stories

News Roundup