കേളകം: ചുങ്കക്കുന്ന് ഗവ യുപി സ്കൂളിന് രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ സ്കൂൾ ബസിന്റെ ഉദ്ഘാടനം ഡോ. ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പൂടാകം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ. ആർ വിജയൻ സ്വാഗതം പറഞ്ഞു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എൻ സുനീന്ദ്രൻ പഞ്ചായത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, ബി.പി.സി തുളസീധരൻ ടി. എം, ബാബു കാരുവേലിൽ, കൊട്ടിയൂർ ശശി എസ്.എം.സി, വൈസ് പ്രസിഡന്റ് ഷിബു മുത്തലുങ്കൽ, എം പി.ടി.എ പ്രസിഡന്റ് സിന്ധു മാതിരംപള്ളിൽ എന്നിവർ സംസാരിച്ചു.
NEW SCHOOL BUS FOR CHUNKAKKUNNU SCHOOL