വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു
May 28, 2023 07:26 PM | By sukanya

 മാനന്തവാടി: :വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ മൂന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച്‌ അനുസ്മരണം സംഘടിപ്പിച്ചു. കട്ടയാട് സി. എച്ച്‌ മുഹമ്മദ്‌ കോയ മെമ്മോറിയൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

സി.എച്ച്‌ ലൈബ്രറി പ്രസിഡന്റ്‌ ഏരി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ള കണിയാംകണ്ടി, ബ്ലോക്ക്‌ മെമ്പർ വി. ബാലൻ, കെ.പി ശശികുമാർ,മിഥുൻ മുണ്ടക്കൽ,ടി. സി. മമ്മൂട്ടി, റഫീഖ് കുറ്റിപ്രവൻ, നിയാസ്. പി, ഹാരിസ്. കെ തുടങ്ങിയവർ സംസാരിച്ചു. പലര്‍ക്കും പലതായിരുന്നു എം.പി. വീരേന്ദ്രകുമാര്‍ എന്ന ബഹുമുഖ പ്രതിഭ. ഒരേസമയം രാഷ്ട്രീയനേതാവും എഴുത്തുകാരനും ചിന്തകനും ജനപ്രതിനിധിയുമെല്ലാം ആയപ്പോഴും മനുഷ്യത്വം എന്ന ശരിയില്‍ മാത്രം വിശ്വസിക്കുകയും ജീവിക്കുകയും ചെയ്തു അദ്ദേഹം. തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് അനുസ്മരണ ചടങ്ങിൽ പ്രസംഗിച്ചവരെല്ലാം അഭിപ്രായപ്പെട്ടു.

Manathavadi

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
News Roundup