മാനന്തവാടി: കർഷക ആത്മഹത്യകൾ പെരുകുന്നതിന് കാരണം സർക്കാർ കർഷക സമൂഹത്തോട് പുലർത്തുന്ന അലംഭാവം കാരണമെന്ന് കേരള ഫാർമേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. തിരുനെല്ലിയിലെ അരുണപ്പാറയിൽ പി.കെ. തിമ്മപ്പൻ എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. 10 ലക്ഷത്തിലേറെ വരുന്ന കടബാധ്യതയുടെ പേരിൽ ബാങ്കുകൾ ജപ്തി നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.
മരണത്തിൽ കേരള ഫാർമേഴ്സ് അസോസിയേഷൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സർക്കാറിന്റെയും ബാങ്കുകളുടെയും കർഷക വിരുദ്ധ നയത്തിൽ യോഗം പ്രതിഷേധിച്ചു. ഇനി ഒരു ബാങ്കിനെയും ഇങ്ങനെയുള്ള നടപടികളുമായി മുന്നോട്ടു പോകാൻ അനുവദിക്കുകയില്ല എന്നും കേരളഫോർമസ് അസോസിയേഷൻ പ്രസ്താവിച്ചു. യോഗത്തിൽ ചെയർമാൻ സുനിൽ മഠത്തിൽ അധ്യക്ഷത വഹിച്ചു. കെ.എം. ഷിനോജ്, വർഗീസ് കല്ലന്മാരി, മാത്യു പനവല്ലി, രാജൻ പനവല്ലി, പൗലോസ് മോളത്ത്, പോൾ തലച്ചിറ, ആലിയ കമ്മോം, ഷാജി കേദാരം എന്നിവർ പ്രസംഗിച്ചു. ജപ്തി നടപടികൾ നേരിടുന്ന കർഷകർ സംഘടനയുമായി ബന്ധപ്പെടണമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Kfa