---
title: " കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു."
english_title: "Vijayotsavam 2023 was organized at IJM Higher Secondary School, Kottiur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120792/vijayotsavam-2023-was-organized-at-ijm-higher-secondary-school-kottiur"
published_at: "2023-06-08T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481f65b2c7d0_sdfdsfdsgs.jpg"
keywords: []
---

#  കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു.

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു. പ്ലസ് ടു വിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു. പ്ലസ് ടു വിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ.ഫാ. സജി പുഞ്ചയിൽ അധ്യക്ഷത വഹിച്ചു.വിജയികൾക്ക് പുരസ്കാര വിതരണം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകവും എൻഡോവ്മെന്റ് വിതരണം എം എസ് ശിവനും നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ജെസ്സി ഉറുമ്പിൽ, പി ടിഎ പ്രസിഡണ്ട് സണ്ണി വരകില്‍, ഹെഡ്മാസ്റ്റർ ഇ. കെ വർഗീസ്, സ്റ്റാഫ് പ്രതിനിധി പ്രിയ തോമസ്, വിദ്യാർത്ഥി പ്രതിനിധി അനൂപ് മാത്യു ജാനിയ ഷൈജൻ, കെ. വി ആലീസ് ,എം .എ മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120792/vijayotsavam-2023-was-organized-at-ijm-higher-secondary-school-kottiur)