ആലപ്പുഴ മാവേലിക്കരയിൽ നാല് വയസ്സുകാരിയെ മഴുവിന് വെട്ടിക്കൊന്ന ശേഷം ജയിലിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛൻ ശ്രീ മഹേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ശ്രീ മഹേഷ് സംസാരിച്ച് തുടങ്ങി.
മാവേലിക്കര സബ് ജയിലിൽ വെച്ച് ഇന്നലെ വൈകുന്നേരമാണ് ശ്രീ മഹേഷ് കൈ ഞരമ്പും കഴുത്തും മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സെല്ലിലേക്ക് മാറ്റുന്നതിന് മുമ്പ് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. നക്ഷത്രയെന്ന സ്വന്തം മകളെയാണ് ഇയാൾ മഴുവിന് വെട്ടിക്കൊന്നത്. തന്റെ അമ്മ സുനന്ദയെയും ഇയാൾ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. സുനന്ദയുടെ കൈയ്ക്കാണ് വെട്ടേറ്റത്.
Sreemahesh