---
title: "അമ്പായത്തോട് യു.പി.സ്കൂളിൽ " ഈണം - 2023 " ആഘോഷം."
english_title: "" Enam - 2023 " celebration at U. P. School, Ambayathod. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127455/enam-2023-celebration-at-u-p-school-ambayathod"
published_at: "2023-07-04T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a427ec260fb_ambayathode_school.jpg"
keywords: []
---

# അമ്പായത്തോട് യു.പി.സ്കൂളിൽ " ഈണം - 2023 " ആഘോഷം.

> **Lead Summary:** > **അമ്പായത്തോട്: ** അമ്പായത്തോട് യു.പി.സ്കൂളിൽ " ഈണം - 2023 " ആഘോഷം സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനവും പ്രതിഭാദിനാഘോഷവും സംഘടിപ്പിച്ച് അമ്പായത്തോട് യു.പി.സ്കൂൾ. പ്രശസ്ത വയലിനിസ്റ്റ് ശ്രീ. ടോം ജോസ് നിലമ്പൂർ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ലാടനം ചെയ്തു.

## Article Content

> **അമ്പായത്തോട്: ** അമ്പായത്തോട് യു.പി.സ്കൂളിൽ " ഈണം - 2023 " ആഘോഷം സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനവും പ്രതിഭാദിനാഘോഷവും സംഘടിപ്പിച്ച് അമ്പായത്തോട് യു.പി.സ്കൂൾ. പ്രശസ്ത വയലിനിസ്റ്റ് ശ്രീ. ടോം ജോസ് നിലമ്പൂർ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ലാടനം ചെയ്തു.

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അമ്പായത്തോട് യു.പി.സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായ പ്രതിഭകളെ പി.ടി.എ പ്രസിഡണ്ട് ജോമി ഇടശ്ശേരിക്കുന്നേൽ, പി.ടി.എ വൈസ് പ്രസിഡണ്ട് ലിസ്സി നെടുങ്കോട്ടയിൽ എന്നിവർ ചേർന്ന് ആദരിച്ചു. ഈ വർഷം സ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഭാഷ, പരിസര ക്ലബ്ബുകൾ പ്രതിഭകളായ പൂർവ്വവിദ്യാർത്ഥികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

തുടർന്ന് ശ്രീ ടോം ജോസ് നിലമ്പൂർ ഒരുക്കിയ വയലിൻ മാന്ത്രികം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപകൻ ജോൺ ടി.വി സ്വാഗതവും വിദ്യാരംഗം ഇൻ ചാർജ്ജ് നിഷ ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127455/enam-2023-celebration-at-u-p-school-ambayathod)