---
title: "വ്യാപാരി വ്യവസായി സമിതി മാലൂര്‍ സിറ്റി യൂണിറ്റിന്റെ നേതൃത്വത്തില്‍ മാലൂര്‍ ടൗണില്‍ ശുചീകരണം നടത്തി. "
english_title: "Under the leadership of the Malur City Unit, the Merchants and Industrialists Committee conducted cleaning in Malur town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128839/under-the-leadership-of-the-malur-city-unit-the-merchants-and-industrialists-committee-conducted-cleaning-in-malur-town"
published_at: "2023-07-09T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa7aecb7edc_maloor_town.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി മാലൂര്‍ സിറ്റി യൂണിറ്റിന്റെ നേതൃത്വത്തില്‍ മാലൂര്‍ ടൗണില്‍ ശുചീകരണം നടത്തി. 

> **Lead Summary:** **മാലൂര്‍: **എന്റെ നാട് സുന്ദര നാട് എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വ്യാപാരി വ്യവസായി സമിതി മാലൂര്‍ സിറ്റി യൂണിറ്റിന്റെ നേതൃത്വത്തില്‍ മാലൂര്‍ ടൗണില്‍ ശുചീകരണം നടത്തി. കെ.രാജന്റെ അധ്യക്ഷതയില്‍ മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ചന്ദ്രമതി, സമിതി പഞ്ചായത്ത് സെക്രട്ടറി മുള്ളോറ സുരേന്ദ്രന്‍,യൂണിറ്റ് സെക്രട്ടറി ആര്‍. പുരുഷോത്തമന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. സുബന്‍, ആശവര്‍ക്കര്‍ അജിത എന്നിവര്‍ സംസാരിച്ചു.

## Article Content

**മാലൂര്‍: **എന്റെ നാട് സുന്ദര നാട് എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വ്യാപാരി വ്യവസായി സമിതി മാലൂര്‍ സിറ്റി യൂണിറ്റിന്റെ നേതൃത്വത്തില്‍ മാലൂര്‍ ടൗണില്‍ ശുചീകരണം നടത്തി. കെ.രാജന്റെ അധ്യക്ഷതയില്‍ മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ചന്ദ്രമതി, സമിതി പഞ്ചായത്ത് സെക്രട്ടറി മുള്ളോറ സുരേന്ദ്രന്‍,യൂണിറ്റ് സെക്രട്ടറി ആര്‍. പുരുഷോത്തമന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. സുബന്‍, ആശവര്‍ക്കര്‍ അജിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128839/under-the-leadership-of-the-malur-city-unit-the-merchants-and-industrialists-committee-conducted-cleaning-in-malur-town)