മാലൂർ: മാലൂർപ്പടി അഷ്ടമി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഇളന്നീർ ഘോഷയാത്ര നടന്നു.
രാവിലെ വേല എഴുന്നള്ളത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ നാടിന്റെ നാനാഭാഗത്തുനിന്നും ഓംകാരവിളികളോടെ ക്ഷേത്രസന്നിധാനത്ത് ഇളന്നീർകാവുകൾ ഭക്തർ എത്തിച്ചു. ഉത്സവനടത്തിപ്പിന് അർഹതപ്പെട്ട അവകാശികൾ മാറ്റ് വസ്ത്രം, എണ്ണ, കൊടുവാൾ, പലക, ഓലക്കുട തുടങ്ങിയവ ക്ഷേത്രസന്നിധാനത്ത് സമർപ്പിച്ചു.
തുടർന്ന് ക്ഷേത്രത്തിലെ അച്ചൻ സ്ഥാനികർ അടിയന്തിര യോഗം ചേർന്ന് പാലക്കുളത്തിൽ കുളിച്ച് എഴുന്നള്ളുകയും ചെണ്ടവാദ്യമേളങ്ങളോടെ ഇളന്നീർ ഘോഷയാത്ര തൊടീക്കളം ശിവക്ഷേത്രത്തിലേക്ക് പുറപ്പെടുകയും ചെയ്യും
ശനിയാഴ്ച രാവിലെ തൊടീകളം ശിവക്ഷേത്രത്തിലേക്ക് നെയ്യ് എഴുന്നള്ളത്തുണ്ടാകും. ഇളന്നീരാട്ടം ശനിയാഴ്ച തൊടീക്കളം ശിവക്ഷേത്രത്തിൽ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന ഉത്സവത്തിന് ഇക്കുറി അന്നദാനമുണ്ടാ വില്ലെന്ന് മാലൂർപ്പടി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ. സഹജൻ അറിയിച്ചു.
Maloorpadi ashtami ulsavam