കൊളക്കാട് : ജൂലൈ ഇരുപത്തിയൊന്ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശ കാഴ്ചകൾ തൊട്ട് അറിയുന്നതിന് വേണ്ടി ആസ്ട്രോ വേൾഡ് ഒരുക്കിയിരിക്കുന്ന പ്ലാനറ്റേറിയം ഷോയുടെ കണ്ണൂർ ജില്ല ഉദ്ഘാടനവും പ്ലാനറ്റേറിയം ഷോയും കാപ്പാട് സെന്റ്. സെബാസ്റ്റ്യൻ യു.പി സ്കൂളിൽ വെച്ച് നടന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത ഡെവലപ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേത്യത്വത്തിലാണ് പ്ലാനറ്റേറിയം ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
ആകാശ കാഴ്ചകളും, സൗരയുഥം പോലുള്ള കാഴ്ചകളും തൊട്ടടുത്ത് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും.പ്ലാനറ്റേറിയം ഷോ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജാൻസി തോമസ് നിർവഹിച്ചു.
Kappad St. Astro World has prepared the wonder of sky viewing for children at Sebastian UP School.