കോളയാട്: മണിപ്പൂര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് കോളയാട് സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ നേതൃത്വത്തില്‍ കോളയാടില്‍ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി.
ഭരണകൂട നിലപാടിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് എതിരെയും വർഗീയ ധ്രുവീകരണങ്ങളോട് കേന്ദ്രസർക്കാർ പുലർത്തുന്ന മൃദു സമീപനങ്ങൾക്കെതിരെയും ആണ് കോളയാട് ടൗണിൽ സമരം നടത്തിയത്. പ്രതിഷേധ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. ജാഥയ്ക്ക് കോളയാട് സെന്റ് അൽഫോൻസ ഇടവക വികാരി ഫാ. ഫിലിപ്പ് കാരക്കാട്ട്, ഇടവക കോർഡിനേറ്റർ ജോർജ് കാനാട്ട്, യുവജന സംഘടന നേതാക്കൾ, മാതൃവേദി അംഗങ്ങൾ, കൈകാരന്മാർ എ കെ സി സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Masked protest demonstration in Kolyad to protest Manipur violence