വേനലവധി കഴിഞ്ഞു കുട്ടികൾ സ്കൂളിൽ എത്തും മുമ്പ് തന്നെ നട്ട് പിടിപ്പിച്ച പച്ചക്കറിയുടെ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സരുൺ തോമസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരും സ്കൂളിന്റെ അയല്പക്കത്തെ വീട്ടുകാരും യുവജന പ്രവർത്തകരും ചേർന്നാണ് മെയ് മാസത്തിൽ സ്കൂളിൽ മാതൃക തോട്ടം നിർമ്മിച്ചത്.
വെണ്ട, വഴുതന,മുളക്, തക്കാളി, മത്തൻ, കോവൽ, ചീര, മുതലായ പച്ചക്കറികളാണ് വിളവെടുപ്പ് ആരഭിച്ചത്. കൂടാതെ കപ്പ, ചേന, ചേമ്പ്, ഇഞ്ചി ഉൾപ്പെടെയുള്ളവ പാകമായി വരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ഏത്ത വാഴ തോട്ടവും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കായി രൂപീകരിച്ച ഹരിത ക്ലബ് പ്രവർത്തനമായി ഇതിനെ മുമ്പോട്ട് കൊണ്ട് പോകുകയും കുട്ടികൾക്ക് പച്ചക്കറികളെ പരിചയപ്പെടാൻ അവസരമൊരുക്കുകയും ചെയ്യുന്നുണ്ട്. പൂർണ്ണമായും ജൈവ രീതിയിൽ ആണ് കൃഷി.വിളവെടുത്ത വഴുതനക്ക് അര കിലോയോളം ആണ് ഭാരം. അതുപോലെ തന്നെ കോവക്കയും മികച്ച വിളവാണ് നൽകുന്നത് എല്ലാ വ്യാഴാഴ്ചയും പോഷൺ സമൃദ്ധി എന്ന പേരിൽ കുട്ടികൾ ഓരോരുത്തരായി വീടുകളിൽ വളർത്തിയ പച്ചക്കറി സ്കൂളിലെ ഉച്ചഭക്ഷണത്തിലേക്ക് നൽകുന്ന പദ്ധതി ജൂൺ മാസം മുതൽ സ്കൂളിൽ നടന്നു വരുന്നുണ്ട്.
ഉച്ചഭക്ഷണം പാഴാക്കാത്ത കുട്ടികൾക്ക് എല്ലാ മാസവും പാചക തൊഴിലാളി സമ്മാനം നൽകുന്ന വ്യത്യസ്ത പരിപാടിയും മാട്ടറ ഗവ. എൽ പി സ്കൂളിന്റെ വ്യത്യസ്തത ആണ്.സുവർണ്ണ ജൂബിലി വർഷത്തിലാണ് മാട്ടറ ഗവ. എൽ പി സ്കൂൾ ഉച്ചഭക്ഷണം പരമാവധി വിഷ രഹിതമാക്കാനും മികച്ചതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ സരുൺ തോമസ് പറഞ്ഞു.
സ്കൂൾ മുറ്റത്ത് നടന്ന വിളവെടുപ്പ് ഉത്സവം മാട്ടറ വാർഡ് മെമ്പർ സരുൺ തോമസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സാബു കെ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ വി രാജൻ സ്വാഗതവും ജോളിക്കുട്ടി മാത്യു നന്ദിയും പറഞ്ഞു.
A vegetable harvest festival was organized.