കൊട്ടിയൂർ: കൊട്ടിയൂർ എൻ.എസ് എസ് കെ.യു.പി സ്കൂളിൽ പിടി എ യുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. പിടി എ പ്രസിഡന്റ് ശ്രീ.കെ.ഡി മുരളീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജോണി ആമക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദീർഘകാലം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ.കെ.ജി കരുണാകരൻ മാസ്റ്ററെ പൊന്നാടയണിച്ച് ആദരിക്കുകയുണ്ടായി. പി ടി എ യുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിക്കുകയുണ്ടായി. അധ്യാപക ദിനാഘോഷം ഗുരുവന്ദന ചടങ്ങിൽ എം പി ടി എ പ്രസിന്റ്റ് ജയബിജു, എസ് ആർ ജി കൺവീനർ ജിഷാറാണി വി.എസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു .. ഹെഡ്മിസ്ട്രസ് ശ്രീമതി സുമിത എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽസ്റ്റാഫ് പ്രതിനിധി ശ്രീദേവരാജ് എം. നന്ദി പറഞ്ഞു
Teacher's Day was celebrated in a grand manner at Kottiur NSSKUP School under the auspices of PTA.