കല്‍പ്പറ്റ: നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ധന സഹായത്തോടെ നല്‍കുന്ന ലാപ്‌ടോപ്പിന്റെ രണ്ടാംഘട്ട വിതരണം പൂര്‍ത്തിയായി.ആര്‍ഷഭാരത്,ജ്വാല,പാറത്തോട്ടം കര്‍ഷക വികസന സമിതി, വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സന്നദ്ധ സംഘടനകളും ആയി ചേര്‍ന്നു കൊണ്ടാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ രണ്ടാംഘട്ടം വിതരണം കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷന്‍ ആയിരുന്നു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ദേശീയ കോഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍ ആര്‍ഷഭാരത് ജനറല്‍ സെക്രട്ടറി എം. എം അഗസ്റ്റിന്‍, ജ്വാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി കെ ദിനേശന്‍, പാറത്തോട്ടം കര്‍ഷക വികസനസമിതി ഡയറക്ടര്‍ പി. വി. വര്‍ഗീസ്,വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ മേരി നിഷ എന്നിവര്‍ സംസാരിച്ചു.
The second phase of the digital transformation project has been completed.