കൽപ്പറ്റ: ഇടത്-മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും സോഷ്യലിസ്റ്റായി നിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദൾ നേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പ്രസ്താവിച്ചു.
ദേവഗൗഡയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ പ്രവേശം ദുഃഖകരമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു ശക്തിപകരുവാൻ യഥാർത്ഥ മതേതര ജനതാദൾ ആയിത്തന്നെ നിലകൊള്ളുമെന്നും ജുനൈദ് പറഞ്ഞു.
കർണാടക മുൻ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ.ഡി. എസ് കർണാടക വിഭാഗം എൻ. ഡി. എ യിൽ ചേർന്നു എന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജുനൈദിന്റെ പ്രതികരണം.
Junaid Kaipani