മാനന്തവാടി: വൈത്തിരി സുഗന്ധഗിരിയിൽ ആരംഭിക്കുന്ന ചരിത്ര മ്യൂസിയം ധീര ദേശാഭിമാനി തലക്കൽ ചന്തുവിന്റെ പേരിൽ തന്നെ പണിയണമെന്ന് കുറച്ച്യ സമുദായ യുവജനശക്തി സംഘടന ബ്രിട്ടീഷ് പടയ്ക്കെതിരെ തീ തുപ്പുന്ന വെടിയുണ്ടകൾക്കു മുന്നിൽ അമ്പും വില്ലുമേന്തി വയനാടൻ മലമടക്കുകളിൽ വൈദേശീയ ശക്തികളെ നാടുകടത്തിയ തലക്കൽ ചന്തുവിൻ്റെ പേരിൽ തന്നെ വയനാട്ടിൽ പണിയുന്ന ഗോത്രവർഗ്ഗത്തിൽപ്പെട്ട ദേശാഭിമാനിക്കുള്ള ചരിത്രം മ്യൂസിയം പണിയണം.
തലക്കൽ ചന്തുവിന് ഉചിതമായ മ്യൂസിയം പനമരത്ത് പണിയണമെന്നാണ് ആവശ്യമെങ്കിലും സ്ഥലപരിധി മൂലമാണ് വൈത്തിരി സുഗരിയിലേക്ക് മാറ്റിയത് എന്നാണ് നേരത്തെ അധികൃതർ അറിയിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെ ജനിച്ച് നാടിനു വേണ്ടി ജീവൻ നൽകിയും പോരാട്ടത്തിന് ഇറക്കിയ ധീര യോദ്ധാവാണ്.തലക്കൽ ചന്തുവിന്റെ ധീരതകൾ വരും തലമുറയ്ക്ക് പകർന്ന് നൽകാൻ സ്വാതന്ത്ര്യത്തിന്റെ അമൃതവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പരമപ്രധാനമാണ് വയനാട്ടിൽ പണിയുന്ന മ്യൂസിയം.
തലക്കൽ ചന്തുവിന്റെ പേര് തന്നെ നൽകണം അത് ചരിത്ര പുരുഷന് രാജ്യ നൽകുന്ന ആദരവായിരിക്കും.അതിന് വിലകുറച്ചു കണ്ടുകൊണ്ട് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി തികച്ചും പ്രതിഷേധപരമാണ്. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ മാർഗങ്ങൾ വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു
Wayanad